മണ്ണാര്‍ക്കാട്: നഗരസഭയിലെ നമ്പിയാംപടിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് ഒരു സംഘം ആളുകള്‍ തടഞ്ഞ് സിപിഎം പാര്‍ട്ടി കൊടി നാട്ടിയത് വികസനം മുടക്കാനുള്ള ശ്രമമാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സിഎച്ച് നുസ്‌റത്തും മുസ്ലിം ലീഗ്,യൂത്ത് ലീഗ് വാര്‍ഡ് കമ്മിറ്റികളും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.എന്‍ ഷംസു ദ്ദീന്‍ എംഎല്‍എ അനുവദിച്ച ലൈറ്റ് സ്ഥാപിക്കാന്‍ എടുത്ത കുഴിയി ല്‍ സിപിഎം പാര്‍ട്ടി കൊടി നാട്ടിയ സാഹചര്യത്തിലാണ് കൗണ്‍സി ലറുടെ പ്രതികരണം.2018-19 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയി ല്‍ ഉള്‍പ്പെടുത്തിയാണ് നമ്പിയംപടി കവലയില്‍ മിനിമാസ്റ്റ് ലൈറ്റ് അനുവദിച്ചത്.കഴിഞ്ഞ ദിവസം ലൈറ്റ് സ്ഥാപിക്കാനെത്തിയപ്പോള്‍ ഈ സ്ഥലം കാരാകുര്‍ശ്ശി മണ്ഡലത്തിലാണെന്ന ആരോപണവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത് വന്നു.ഇത് ശരിയല്ലെന്ന് തെളിഞ്ഞ തോടെ ഓട്ടോ സ്റ്റാന്റ് ആണെന്ന ആരോപണവുമായി എത്തി.ഓട്ടോ നിര്‍ത്തിയിടാന്‍ സ്ഥലമില്ലെങ്കില്‍ മുസ്ലിം ലീഗ് സ്ഥാപിച്ച ബസ് കാത്തിരിപ്പ്‌കേന്ദ്രം പൊളിച്ച് ഓട്ടോറിക്ഷകള്‍ക്ക് നിര്‍ത്താന്‍ സൗ കര്യം ഒരുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.എന്നിട്ടും ലൈറ്റ് സ്ഥാപിക്കാന്‍ അനുവദിക്കാതെ കൊടി നാട്ടുകായായിരുന്നു വെ ന്നും ഇവര്‍ ആരോപിച്ചു.നമ്പിയംപടിയില്‍ മിനിമാസ്റ്റ് ലൈറ്റ് വേണോ സിപിഎമ്മിന്റെ കൊടിമരം വേണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കട്ടെയെന്ന് കൗണ്‍സിലര്‍ പറഞ്ഞു.