മണ്ണാര്‍ക്കാട്:നിയമസഭ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തീകരിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിത ത്തിലൂടെ ഒരു സഞ്ചാരം എന്ന പേരില്‍ മലയാള മനോരമ പത്രവും ,വീക്ഷണം പത്രവും പുറത്തിറക്കിയ സപ്ളിമെന്റ് മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.വിതരണോത്ഘാടനം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി നിര്‍വഹിച്ചു.മണ്ഡലം പ്രസിഡന്റ് അജേഷ്. എം അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജാസ്സിം ചെങ്ങോടന്‍, ഡെയ്സ് ജോര്‍ജ്, ആഷിക് ആലത്തൂരാന്‍, ഷമീര്‍ ആനോടന്, അരുണ്‍ തെന്നാരി, അശോക്, രാജീവ് തോരാപുരം, ശ്രീജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി