മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കുന്തിപ്പുഴ പാലം മുതല്‍ വട്ടമ്പലം ജംഗ്ഷന്‍വരെയുള്ള റോഡിന്റെ തകര്‍ച്ച വാഹനയാത്രക്കാരെ വലയ്ക്കുന്നു.വീതിയേറിയ റോഡില്‍ ഇടവിട്ട് കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ക്ക് കുഴികളില്‍ ഇറങ്ങി യും കയറിയുമല്ലാതെ സഞ്ചരിക്കാനാവുന്നില്ല. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും ഇത് ഇടവരുത്തുന്നു.കുഴികളില്‍ മഴവെള്ളവും നിറഞ്ഞു നില്‍ക്കുന്നതി നാല്‍ വാഹനങ്ങള്‍ ചതിക്കുഴികളില്‍ പെടുന്നതും പതിവായി. ഇരു ചക്രവാഹനയാത്രക്കാര്‍ക്കാണ് കുഴികള്‍ ഏറെയും ഭീഷണി.

കുന്തിപ്പുഴ പാലത്തിലും വളവ് റോഡിലും വന്‍കുഴികളുണ്ട്.ഇവിടെ റോഡ് ഏതാണ്ട് തകര്‍ന്ന അവസ്ഥയിലാണ്.ഈ ഭാഗത്തെ മെറ്റലുക ളും ഒരുഭാഗത്ത് ചിതറികിടക്കുന്നതിനാല്‍ വാഹനസഞ്ചാരം ദുഷ്‌ക രമാക്കുന്നു.കുന്തിപ്പുഴയിലെ പഴയ മീന്‍മാര്‍ക്കറ്റിനു മുന്നിലും പാതാ ളകുഴികളുണ്ട്. കുമരംപുത്തൂര്‍ വില്ലേജ് ഓഫീസിനു മുന്നിലെ വളവുറോഡിലും കുഴികളുടെ നീണ്ടനിരയാണ്.ഇരുവശത്തുനിന്നും ഇറക്കമിറങ്ങിവരുന്ന വാഹനങ്ങള്‍ വളവിലെ കുഴികളില്‍ ചാടാതി രിക്കാന്‍ വെട്ടിക്കുന്നതും അപകട ഭീതിയുണര്‍ത്തുകയാണ്.

ദേശീയപാത നവീകരണപ്രവൃത്തികള്‍ ഈ ഭാഗങ്ങളില്‍ ഇപ്പോള്‍ നടക്കാത്തതിനാല്‍ റോഡിന്റെ തകര്‍ച്ച അധികൃതരും ശ്രദ്ധിക്കു ന്നില്ല. വട്ടമ്പലം ജംഗ്ഷനിലും റോഡിന്റെ മധ്യഭാഗംവരെ വലിയ കുഴിരൂപപ്പെട്ട് ചെളിവെള്ളം നിറഞ്ഞുകിടക്കുകയാണ്. വാഹ നങ്ങള്‍ ഒരേസമയം കടന്നുപോകാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഗതാ ഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്.ദേശീയപാതയുടെ നവീകരണ പ്രവൃത്തികള്‍ തുടങ്ങിയെങ്കില്‍ മാത്രമേ റോഡിന്റെ ശോചനീ യാവസ്ഥ പരിഹരിക്കപ്പെടുകയുള്ളു. റോഡില്‍ രൂപപ്പെട്ട കുഴിക ളെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ നികത്താനുള്ള നടപടി യെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!