പാലക്കാട്:സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് കോ വിഡ് മാനദണ്ഡം പാലിച്ച് സംസ്ഥാനതല ക്വിസ് മത്സരം ‘പ്രജ്ഞ 2020’ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി.എസ് പ്രദീപ് ക്വിസ് നയിക്കും. 70 ശതമാനം പൊതുവിജ്ഞാനവും 30 ശതമാനം ‘ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും’ ആണ് ക്വിസ് മത്സരത്തിന്റെ വിഷയം.സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളി ലെ എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ക്വിസില്‍ പങ്കെ ടുക്കാം. ഒരു ടീമില്‍ ഒരു കുട്ടിക്ക് മാത്രമാണ് പങ്കെടുക്കാനാവുക. താല്‍പര്യമുള്ളവര്‍ secretarykkvib@gmail.com അല്ലെങ്കില്‍ iokkvib@gmail.com ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. സെപ്തംബര്‍ 30 ന് രാവിലെ 11 ന് സ്‌ക്രീനിംഗിനു വേണ്ടിയുള്ള ചോദ്യങ്ങളും ഉത്തരക്കടലാസിന്റെ മാതൃകയും നിബന്ധനകളും www.kkvib.org ല്‍ അപ്ലോഡ് ചെയ്യും. ഉത്തരക്കടലാസില്‍ കുട്ടിയുടെ പേര്, ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ ഐഡി, സ്‌കൂളിന്റെ പേര്, ക്ലാസ് എന്നിവ രേഖപ്പെ ടുത്തണം. സെപ്തംബര്‍ 30 ന് രാവിലെ 11 മുതല്‍ 11.30 വരെ ഉത്തരപേപ്പര്‍ iokkvib@gmail.com ല്‍ അയക്കണം.

ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആറ് കുട്ടികളെ ഫൈനലിലേക്ക് തിരഞ്ഞെടുക്കും. ഒരു സ്‌കൂളില്‍ നിന്നും ഒന്നിലധികം മത്സരാര്‍ ത്ഥികളുണ്ടായാല്‍ ഉത്തരങ്ങള്‍ ആദ്യം മെയില്‍ ചെയ്ത കുട്ടിയെ പരിഗണിക്കും.

ഫൈനല്‍ മത്സരം ഒക്ടോബര്‍ ഏഴിന് ഖാദി ബോര്‍ഡ് കോണ്‍ഫ റന്‍സ് ഹാളില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും. ഒന്നാം സമ്മാനം 5001 രൂപ. രണ്ടാം സമ്മാനം 3001 രൂപയും മൂന്നാം സമ്മാനം 2001 രൂപയുമാണ്. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഫോണ്‍-9447271153, 0471 2471694, 95, 96. 0491 2534392.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!