അഗളി:കാട്ടാനയുടെ ചവിട്ടേറ്റ് വയോധികന്‍ കൊല്ലപ്പെട്ടു. ഷോളയൂ ര്‍ വീട്ടിക്കുണ്ട് സ്വദേശി മൊട്ടയ്യന്‍ (70) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.വീട്ടിക്കുണ്ട് കോളനിക്ക് സമീപത്ത് വനത്തോട് ചേര്‍ന്ന പാതയോരത്ത് ശേഖരിച്ച വിറക് കെട്ടികൊണ്ടിരിക്കുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടാ യത്.മരിച്ച മൊട്ടയ്യന് കേള്‍വിക്കുറവ് ഉള്ളതായാണ് പറയപ്പെടുന്നത്. മൊട്ടയ്യന് നേരെ ആന പാഞ്ഞ് വരുന്നത് കണ്ട് സമീപത്തുണ്ടായിരു ന്നവര്‍ ബഹളം വെച്ചെങ്കിലും ഫലമുണ്ടായില്ല.ആക്രമണത്തിന് ശേ ഷവും കാട്ടാന മൃതശരീരത്തിന് സമീപം നിലയുറപ്പിക്കുകയായിരു ന്നുവത്രേ.വനപാലകര്‍ സ്ഥലത്തെത്തിയാണഅ ആനയെ തുരത്തിയ ത്.മൃതദേഹം അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍.കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ് മാര്‍ട്ടം നടക്കും.മക്കള്‍:മരുതി,വീരന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!