അലനല്ലൂർ: ഇരുവൃക്കകളും തകർന്ന് ചികിത്സക്കായി സഹായം തേടുന്ന വട്ടമണ്ണപ്പുറം സ്വദേശി കൊളത്തോടൻ ജംഷീലയുടെ ചികി ത്സാ ധനസമാഹരണാർത്ഥം മുസ് ലിം യൂത്ത് ലീഗ് എത്തനാട്ടുകര മേഖലാ കമ്മിറ്റി നടത്തിയ പാലട പ്രദമൻ ഫെസ്റ്റ് ശ്രദ്ധേയമായി. കോ വിഡിൻ്റെ സാഹചര്യത്തിൽ സാമ്പത്തിക മേഖലയിലെ പ്രതിസന്ധി കാരണം നേരിട്ടുള്ള പണപ്പിരിവ് ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കു മെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് യൂത്ത് ലീഗ് പാലട ഫെസ്റ്റുമായി രംഗത്തിറങ്ങിയത്. ആളുകളിൽ നിന്നും മുൻകൂട്ടി ഓർഡറുകൾ സ്വീകരിച്ച് വീടുകളിലേക്ക് നേരിട്ടെത്തിക്കുക യാ യിരുന്നു. ആയിരത്തിൽ പരം ലിറ്റർ പാലട പായസമാണ് ഇത്തര ത്തിൽ വിറ്റത്.
മുസ്‌ലിം ലീഗ് മേഖലാ പ്രസിഡൻ്റ് പി.ഷാനവാസ്, യൂത്ത് ലീഗ് മേഖ ലാ പ്രസിഡൻ്റ് മഠത്തൊടി അബൂബക്കർ, ജനറൽ സെക്രട്ടറി നൗഷാ ദ് പുത്തൻക്കോട്, മണ്ഡലം വൈസ് പ്രസിഡൻ്റ് ടി.പി മൻസൂർ, സെക്ര ട്ടറി ഉണ്ണീൻ വാപ്പു, പി.അൻവർ സാദത്ത്, പി.റിയാസ്, സി.സക്കീർ, ഇസ്മായിൽ ആര്യാടൻ, സി.ഷൗക്കത്ത്, ഫാരിസ് തയ്യിൽ, കെ. അഫ്സൽ,സി.പി ഷബീബ്, അജ്മൻ വടക്കൻ, പി.പി അൻസാറുദ്ധീൻ, റഫാഹ്, അമീൻ, പി.ഫസീഹ് തുടങ്ങിയവർ നേതൃത്വം നൽകി. ഇതിലൂടെ സമാഹരിച്ച തുക അടുത്ത ദിവസം ജംഷീല ചികിത്സാ സമിതിക്ക് കൈമാറും. മുമ്പ് യൂത്ത് ലീഗ് അലനല്ലൂർ സ്വദേശി ഫൗസിയയുടെ ചികിത്സാ ധനസമാഹരണാർ ത്ഥം നടത്തിയ മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച ഒന്നര ലക്ഷം രൂപ സഹായ സ്ഥിതിക്ക് കൈമാറിയിരുന്നു.