മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് എം.ഇ. എസ് കല്ലടി കോളേജ് വിദ്യാര്‍ഥിനി എ.ശ്രീലക്ഷ്മിക്ക് കാലിക്കറ്റ് സര്‍വകലാശാലാ ബി.എസ്.സി ഫിസി ക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കും, കാലിക്കറ്റ് സര്‍വകലാശാലാ ബി.എ അറബിക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി പരീക്ഷയില്‍ കല്ലടി കോളേജിലെ 2016-19 ബാച്ച് വിദ്യാര്‍ഥിനികളായ സദീദ എ. പി, ആഷിദ റൈഹാന കെ.എ എന്നിവര്‍ക്ക് ഒന്നും രണ്ടും റാങ്കുകളും ലഭിച്ചു.ഫിസിക്‌സില്‍ ഒന്നാം റാങ്ക് ലഭിച്ച ശ്രീലക്ഷ്മി കല്ലടി കോളേ ജിലെ 2017-20 ബാച്ച് വിദ്യാര്‍ത്ഥിനിയാണ്.സൈനിക ഉദ്യോഗസ്ഥനാ യ ശ്രീകൃഷണപുരം കോട്ടപ്പുറം അമ്പാഴക്കോട് വീട്ടില്‍ ഹരിദാസി ന്റെയും സുമ ഹരിദാസിന്റെയും മകളാണ് ശ്രീലക്ഷ്മി .മേലാറ്റൂര്‍ എടയാറ്റൂര്‍ ആല്‍പ്പറ്റ അബ്ദുല്‍ സലാമിന്റ്റെയും ഫാത്തിമ സുഹറ യുടെയും മകളാണ് അറബിക് ആന്റ്റ് ഇസ് ലാമിക് ഹിസ്റ്ററി പരീക്ഷ യില്‍ ഒന്നാം റാങ്ക് ലഭിച്ച സദീദ. മണ്ണാര്‍ക്കാട് പെരിമ്പടാരി കുറ്റിക്കാ ട്ടില്‍ വീട്ടില്‍ അമീര്‍ ഫൈസല്‍ ആയിഷ എന്നിവരുടെ മകളാണ് രണ്ടാം റാങ്ക് ലഭിച്ച ആഷിദ റൈഹാന.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!