പാലക്കാട്:കോഴിക്കോട് – പാലക്കാട് ദേശീയ പാത 966 ല്‍ നാട്ടുകല്‍ മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗങ്ങളില്‍ ദേശീയപാതയുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ ഗതാഗതത്തിന് തടസമുണ്ടാക്കി അനധികൃതമായി താല്‍ക്കാലിക ഷെഡ് കെട്ടിയും ഉന്തുവണ്ടി യിലും കച്ചവടം നടത്തുന്നവര്‍ ഏഴ് ദിവസത്തിനകം ഒഴിയണമെന്ന് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ അറിയിച്ചു. ഇതുമൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. കൂടാതെ, ഈ പ്രദേശങ്ങളില്‍ മത്സ്യകച്ചവടം നടത്തുന്നത് മൂലമുള്ള ആള്‍കൂട്ടം കോവിഡ് 19 രോഗവ്യാപന സാധ്യതയുമുണ്ടാക്കും. ഇത്തരം അനധികൃത കൈയേറ്റങ്ങളും കച്ചവടങ്ങളും അനുവദിനീ യമല്ലാത്തതിനാല്‍ ഏഴ് ദിവസത്തിനകം ഒഴിയാത്തവര്‍ക്കെതിരേ ദി കണ്ട്രോള്‍ ഓഫ് നാഷ്ണല്‍ ഹൈവേസ് (ലാന്‍ഡ് ആന്‍ഡ് ട്രാഫിക്) ആക്ടിന്റെ വിവിധ സെക്ഷനുകള്‍ പ്രകാരം പിഴയും നിയമനടപടി കളും സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!