കരിമ്പുഴ:എസ്എസ്എഫ് കരിമ്പുഴ സെക്ടര്‍ സഹിത്യോത്സവ്-20 സമാപിച്ചു. എസ്എസ്എഫ് പാലക്കാട് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി പട്ടാമ്പി ഉദ്ഘാടനം ചെയ്തു.അബ്ബാസ് സഖാഫി പ്രാര്‍ത്ഥന നടത്തി. അദ്‌നാന്‍ ഫാളിലി അധ്യക്ഷത വഹിച്ചു.റിയാദ് അലിഫ് ഇന്റര്‍നാ ഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഷാദ് മാസ്റ്റര്‍ മുഖ്യാതിഥിയായി രുന്നു.എസ്എസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ജാബിര്‍ സാഖാഫി മപ്പാട്ടുകര സന്ദേശ പ്രഭാഷണം നടത്തി. ബാല ചന്ദ്രന്‍ മാസ്റ്റര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.സ്വാദിഖ് സഖാഫി, ഹംസ കാവുണ്ട, ഹുസൈന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു157 പോയി ന്റോടെ കാവുണ്ട യൂണിറ്റ് ജേതാക്കളായി. കുലുക്കിലിയാട് യൂണിറ്റ് 128 പോയിന്റ്, പാറയില്‍ കുളമ്പ് യൂണിറ്റ് 120 പോയിന്റും നേടി രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അന്‍പതോളം ഇനങ്ങളിലായി നൂറ്റിയമ്പത് മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. കോവിഡ് സാഹച ര്യം കണക്കിലെടുത്ത് ഓണ്‍ലൈന്‍ ആയാണ് മത്സരങ്ങള്‍ നടന്നത്. ബാസിത് ഫൈസാനി, അദ്‌നാന്‍ ഫാളിലി, സിദ്ധീഖ് സഖാഫി കുലു ക്കിലിയാട്, മുനവ്വര്‍ കരിപ്പമണ്ണ, ഷമീര്‍ കുലിക്കിലിയാട്, നബീല്‍ കാവുണ്ട, ഷഫീക് അലി റഹ്മാനി കാവുണ്ട എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!