മണ്ണാര്‍ക്കാട്:കുരുത്തിച്ചാലില്‍ ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടാമ ത്തെയാളുടെ മൃതദേഹവും കണ്ടെത്തി.കാടാമ്പുഴ ചിത്രംപള്ളി വെട്ടി ക്കാടന്‍ ഗിയാസുദ്ദീന്റെ മകന്‍ ഇര്‍ഫാന്റെ (20) മൃതദേഹമാണ് കുന്തി പ്പുഴ പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്.ഇന്ന് രാവിലെ മൃതദേഹം പുഴയിലൂടെ ഒഴുകി വരുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.
ബുധനാഴ്ച വൈകീട്ടോടെയാണ് കുരുത്തിച്ചാല്‍ സന്ദര്‍ശിക്കാനായി കാടാമ്പുഴയില്‍ നിന്നെത്തിയ ആറംഗ സംഘത്തിലുണ്ടായിരുന്ന ഇര്‍ ഫാനും മുഹമ്മദാലിയും കുത്തൊഴുക്കില്‍ പെട്ടത്.ഇവര്‍ക്കൊപ്പം ഒഴു ക്കില്‍ പതിച്ച ജാസിം അത്ഭുതകമായി രക്ഷപ്പെട്ടിരുന്നു.തുടര്‍ന്ന് ഫയര്‍ ഫോഴ്സ്,നാട്ടുകാര്‍ വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.തിരച്ചിലിനായി കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയും എത്തിയിരുന്നു .ഇതിനിടെ കാണാതായ മുഹമ്മദാലിയുടെ മൃതദേഹം കുന്തിപ്പുഴ യിലെ കുളപ്പാടം പള്ളിക്ക് സമീപത്തെ കടവില്‍ നിന്നും ശനിയാഴ്ച കണ്ടെത്തിയിരുന്നു.
ഇര്‍ഫാന് വേണ്ടി ഞായറാഴ്ച കുരുത്തിച്ചാലിലും കരിമ്പുഴ കേന്ദ്രീ കരിച്ചും തിരച്ചില്‍ നടന്നിരുന്നു.ദേശീയ ദുരന്ത നിവാരണ സേനയും സന്നദ്ധ സംഘടനകളും ചേര്‍ന്ന് കരിമ്പുഴ കേന്ദ്രീകരിച്ചും കുരുത്തി ച്ചാലില്‍ സാഹസികമായ തിരച്ചില്‍ നടന്നിരുന്നു.കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വീണ്ടും കുരുത്തിച്ചാലില്‍ ക്യാമറ ഉള്‍പ്പടെയുള്ള സംവിധാനങ്ങളുമായി ഇന്ന്് ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്താനിരിക്കെയാണ് ഇര്‍ഫാന്റെ മൃതദേഹം ലഭിച്ചത്.