തെങ്കര: ആനമൂളിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. വീടുകളോട് ചേര്‍ന്നുള്ള തെങ്ങ്,വാഴ,മറ്റ് കൃഷികളും നശിപ്പി ച്ചു. കഴിഞ്ഞ രാത്രിയിലാണ് പ്രദേശത്ത് ആനക്കൂട്ടമെത്തിയത്. താല പ്പൊലി പറമ്പില്‍ പഴണന്‍,ചുടലക്കാട് വീട്ടില്‍ പരമേശ്വരന്‍ എന്നി വരുടെ വീട്ടുവളപ്പിലെ തെങ്ങ്,വാഴ എന്നിവയാണ് നശിപ്പിച്ചത്. കാട്ടാനമറിച്ചിട്ട തെങ്ങ് പഴണന്റെ വീടിന് സമീപത്തായാണ് പതി ച്ചത്.ഭാഗ്യം കൊണ്ടാണ് ദുരന്തം വഴിമാറിയത്.സമീപത്തെ തോട്ട ത്തിന്റെ മതിലും ആനക്കുട്ടം തകര്‍ത്തിട്ടുണ്ട്.

ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ വീട്ടുകാര്‍ സംഭവം അറിഞ്ഞി രുന്നില്ല.പ്രദേശത്ത് ആദ്യമായാണ് കാട്ടാനക്കൂട്ടമെത്തുന്നതെന്ന് നാട്ടുകാരനായ ചന്ദ്രന്‍ ആനമൂളി പറഞ്ഞു.വനപാലകര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പി ക്കാ ന്‍ നിര്‍ദേശം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!