2012 നു ശേഷം പുറത്തിറങ്ങിയ ബി.എസ്. ഫോർ (ഭാരത് സ്റ്റേജ് എമി ഷൻ നോംസ്) വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് നൽകേണ്ട പുക പരിശോധന സർട്ടിഫിക്കറ്റ് ആറുമാസത്തേക്ക് ചുരുക്കി നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടു ക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു. ആറുമാസം കാലാവധിയുള്ള പുക പരിശോധന സർട്ടിഫിക്കറ്റ് നിലവിൽ വ്യാപകമായി പുക പരിശോ ധന കേന്ദ്രങ്ങൾ നൽകി വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർ ന്നാണ് പരിശോധന നടത്തുന്നത്. ബി.എസ് ത്രീ വാഹനങ്ങൾക്ക് മാത്രമാണ് ആറുമാസത്തെ പുക പരിശോധന സർട്ടിഫിക്കറ്റ് നൽകേ ണ്ടത്.
ഇരുചക്രവാഹനങ്ങൾക്ക് 80 രൂപയും, മുച്ചക്ര വാഹനങ്ങൾക്ക് പെട്രോൾ – 80 രൂപ, ഡീസൽ – 90 രൂപ, ലൈറ്റ് മോട്ടോർ വാഹനങ്ങ ൾക്ക്( എൽ.എം.വി) പെട്രോൾ – 100 രൂപ, ഡീസൽ – 110 , ഹെവി മോട്ടോർ വാഹനങ്ങൾക്ക് ( എച്ച്.എം. വി) 150 രൂപയുമാണ് സർക്കാർ നിശ്ചയിച്ച ഫീസ്.
ഒരു വർഷം കാലാവധി നൽകുന്ന ബി.എസ്. ഫോർ വാഹനങ്ങളുടെ സർട്ടിഫിക്കറ്റുകൾക്ക് ഇരട്ടി ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങൾക്കെ തിരെ പൊതുജനങ്ങൾക്ക് പരാതി നൽകാമെന്ന് ആർ.ടി.ഒ. പി ശിവകുമാർ അറിയിച്ചു.
പുക പരിശോധന സർട്ടിഫിക്കറ്റ് ഈ മാസം മുതൽ ഓൺലൈനാ ക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട് . വാഹന സോ ഫ്റ്റ്‌വെയറും പുക പരിശോധന കേന്ദ്രങ്ങളും തമ്മിൽ ലിങ്ക് ചെയ്യും. എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും നൽകുന്ന സർട്ടിഫിക്കറ്റി ന്റെ കാലാവധിയും പരിശോധന ഫീസും വാഹന ഉടമകൾക്ക് കാണാവുന്ന വിധം ബോർഡ് എഴുതി പ്രദർശിപ്പിക്കാത്ത സ്ഥാപന ങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ. പി ശിവകുമാർ അറിയിച്ചു.