കുമരംപുത്തൂര്‍:തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണ ക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേ യനായ മന്ത്രി കെടി ജലീല്‍ രാജി വെച്ച് അന്വേഷണം നേരിടണ മെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി കല്ല്യാണക്കാപ്പില്‍ പ്രകടനം നടത്തി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മാസറ്റര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.സുബ്രമണ്യന്‍ കുളപ്പാടം ബിജു മലയില്‍ ,കബീര്‍ചങ്ങലീരി നാസര്‍ കുളപ്പാടം, ഫൈസല്‍ കൊന്നപ്പടി, അസീര്‍വറോടന്‍, സുഭാഷ് ,ജംഷാദ്, ഇര്‍ഫാന്‍ അബ്ദുള്ള ഷൗക്കത്ത് എടേരം, സനുപ് എന്നിവര്‍ സംസാരിച്ചു