മണ്ണാര്‍ക്കാട്:കുന്തിപ്പുഴയുടെ കുരുത്തിച്ചാല്‍ ഭാഗത്ത് മലവെള്ളപ്പാ ച്ചിലില്‍ അകപ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.കാടാമ്പുഴ കരയക്കാട് ചിത്രംപള്ളി മാനാത്തിക്കുളമ്പ് കുട്ടിഹസന്റെ മകന്‍ മുഹമ്മദാലി (23)യുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കുന്തിപ്പുഴയുടെ ചങ്ങലീരി കുളപ്പാടം ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്സും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സിവില്‍ ഡിഫ ന്‍സ് അംഗങ്ങളുള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു. കുത്തൊഴുക്കു ള്ള ഭാഗമായതിനാല്‍ വടംകെട്ടിയാണ് രക്ഷാപ്രവര്‍ത്തകര്‍ പുഴയി ലിറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചത്.തുടര്‍ന്ന് മൃതദേഹം താലൂ ക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കാടാമ്പുഴ സ്വദേശികളായ മുഹമ്മദാലിയും വെട്ടിക്കാടന്‍ വീട്ടില്‍ ജിയാസുദീന്‍ മകന്‍ ഇര്‍ഫാനു (20) മാണ് ബുധനാഴ്ച കുരുത്തിച്ചാലില്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് കാണാതായത്. ആറംഗസംഘ ത്തിലെ നാലുപേര്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടിരുന്നു.തുടര്‍ന്ന് കാണാതായവര്‍ക്കുവേണ്ടി നാലുദിവസമായി തെരച്ചില്‍ നടത്തി വരികയായിരുന്നു. പുഴയിലെ ഒഴുക്കും മഴയും രക്ഷാപ്രവര്‍ത്തന ത്തിന് പലപ്പോഴും തടസം സൃഷ്ടിച്ചിരുന്നു. ഈ പ്രതിബന്ധങ്ങളെ യെല്ലാം മറികടന്ന് മുന്നേറിയുള്ള തിരച്ചിലനിടെയാണ് നാലാം ദിനമായ ഇന്ന് മുഹമ്മദാലിയുടെ മൃതദേഹം കിട്ടുന്നത്. വിവര മറിഞ്ഞ് കോട്ടയ്ക്കല്‍ നിയോജകമണ്ഡലം എംഎല്‍എ സ്ഥലത്തെ ത്തിയിരുന്നു.തെരച്ചിലിനായി ഇന്ന് ഇരുപത്തഞ്ചുപേരടങ്ങുന്ന എന്‍.ഡി.ആര്‍.എഫ് ടീമും എത്തിയിരുന്നു. ഇവര്‍ക്കു പുറമെ ഫയര്‍ ഫോഴ്സും സ്‌കൂബാ ടീമും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍ സ് അംഗങ്ങള്‍ , വിവിധഭാഗങ്ങളില്‍നിന്നുള്ള മറ്റു സന്നദ്ധപ്രവ ര്‍ത്തകരെല്ലാം തെരച്ചലില്‍ പങ്കെടുത്തു.
മൃതദേഹം ലഭിച്ച സ്ഥലം മുതല്‍ മുകളിലേക്കും താഴെ തരിശ് തൂക്കുപാലം, കൂട്ടിലക്കടവ് പാലം വരേയും തെരച്ചില്‍ തുടര്‍ന്നു. കരിമ്പുഴ കൂട്ടിലക്കടവ് ഭാഗങ്ങളില്‍ ട്രോമാകെയര്‍ പ്രവര്‍ത്തക രുടെ നേതൃത്വത്തില്‍ തോണിയിലും തെരച്ചില്‍ നടത്തി. വൈകു ന്നേരത്തോടെ പുഴയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി. നാളെ രാവിലെ മുതല്‍ വീണ്ടും തെരച്ചില്‍ തുടരുമെന്നാണ് വിവരം.