കല്ലടിക്കോട്:വന്യമൃഗ ശല്യം കാരണം പൊറുതിമുട്ടിയ കര്‍ഷക ര്‍ക്ക് ആശ്വാസമേകാന്‍ പുതിയ കണ്ടുപിടുത്തവുമായി ഇടക്കുര്‍ശി അജിത് എഞ്ചിനീയറിംഗ് ഉടമ മോഹന്‍കുമാര്‍.വന്യജീവികള്‍ ചില പ്പോഴൊക്കെ മനുഷ്യരെയും ആക്രമിക്കുന്നതും കൃഷി നശിപ്പി ക്കുന്നതുമെല്ലാം കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഗുരുതര പ്രശ്‌ന ങ്ങളാകുമ്പോള്‍ ഇത് തടയാന്‍വേണ്ടി സ്വീകരിക്കാവുന്ന ഒരു പ്രായോഗിക മാര്‍ഗമാണ് മോഹന്‍കുമാര്‍ വികസിപ്പിച്ചെടുത്തി രിക്കുന്നത്.
വന്യജീവികള്‍ കൃഷി സ്ഥലത്തേക്കു വരുമ്പോള്‍ ലൈറ്റ് തെളിയുക യും അലാറം കേള്‍പ്പിക്കുന്നതുമാണ് ഈ ഉപകരണം.ചെറിയ ബാറ്റ റിയില്‍ ഇത് പ്രവര്‍ത്തിപ്പിക്കാനാവും.ഇതില്‍ ഉപയോഗിച്ചിരിക്കുന്ന കമ്പികളില്‍ സ്പര്‍ശിച്ചാല്‍ ഷോക്കോ മറ്റു അപകടങ്ങളോ ഉണ്ടാകു ന്നുമില്ല.വനയോര ഗ്രാമങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണം കര്‍ഷകര്‍ നേരിടുന്ന പ്രധാന ഭീഷണിയാണ്. വിളകള്‍ നശിപ്പിച്ച് കര്‍ഷകരെ നഷ്ടത്തിലാക്കുന്ന ഈ ആക്രമണത്തിനുള്ള പരിഹാര വുമായാണ് മുമ്പും ധാരാളം കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുള്ള മോഹന്‍ കുമാര്‍ ഈ ഉപകരണം നിര്‍മിച്ചിരിക്കുന്നത്.
കരിമ്പ-മൂന്നേക്കറില്‍ ഇതിന്റെ പരീക്ഷണ പ്രവര്‍ത്തനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന്‍,ചുള്ളിയാംകുളം ഇടവക വികാരി ജോബി മേലാമുറി,പി.ജി.വത്സന്‍,രാമചന്ദ്രന്‍ മാസ്റ്റര്‍, കര്‍ഷകര്‍തുടങ്ങിയവര്‍ പങ്കെടുത്തു.കുരങ്ങ് ശല്ല്യത്തിന് പരിഹാരം കാണാനുള്ള പുതിയ പരീക്ഷണ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ മോഹന്‍കുമാര്‍.