മണ്ണാര്‍ക്കാട്:നഗരസഭ കണ്ടെയ്ന്റ്മെന്റ് സോണ്‍ ആയതിനാല്‍ ഇന്ന് മുതല്‍ വാട്ടര്‍ അതോറിറ്റിയുടെ മണ്ണാര്‍ക്കാട് സെക്ഷന്‍ ഓഫീസില്‍ റെവന്യൂ കളക്ഷന്‍ ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ ബില്ലുകള്‍ യഥാ സമയം അടക്കുവാന്‍ ഓണ്‍ലൈന്‍ സൗകര്യം പരമാവധി പ്രയോജന പ്പെടുത്തേണ്ടതാണ്.ഗൂഗിള്‍ പേ,പേ ടി എം,ഫോണ്‍ പേ എന്നീ ആപ്ലി ക്കേഷന് വഴിയോ വാട്ടര്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ് സൈറ്റായ https://epay.kwa.kerala.gov.in/register മുഖേനയെ ഓണ്‍ ലൈന്‍ വഴി ബില്‍ അടയ്ക്കാമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.