അട്ടപ്പാടി:വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ ബുള്‍ഡോസര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മോഴയാന ചരിഞ്ഞു.ഇന്ന് രാവിലെ ആറരയോടെ ഷോളയൂര്‍ മരപ്പാലം ഭാഗത്താണ് ആന ചരിഞ്ഞത്.അവശനിലയിലായിരുന്ന കാട്ടാനയെ വനംവകുപ്പിന്റെ മൂന്ന് സംഘങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു.രാവിലെ ഷോളയൂര്‍ ആനക്കട്ടി പ്രധാന പാതയില്‍ മരപ്പാലം ഔട്ട് പോസ്റ്റില്‍ നിന്നും 500 മീറ്റര്‍ മാറിയാണ് ആനയുണ്ടായിരുന്നത്.ആറ് മണിയോടെ വീണ ആന അല്‍പ്പ സമയത്തിനകം അന്ത്യശ്വാസം വലിച്ചു.
വായിലെ മുറിവ് ഗുരുതരമായതിനാല്‍ ആനയ്ക്ക് വെള്ളം കുടി ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.ഒരു മാസം മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും സ്‌ഫോടക വസ്തു കടിച്ചതിനെ തുടര്‍ന്നാണ് മോഴയാനക്ക് വായില്‍ പരിക്കേറ്റതെന്നാണ് കരുതുന്നത്.ജൂലൈ മാസത്തില്‍ അപ്രത്യക്ഷമായ ആന തമിഴ്‌നാട് വനമേഖലയിലെ ത്തുകയും പിന്നീട് ആഗസ്റ്റ് പകുതി കഴിഞ്ഞാണ് അട്ടപ്പാടിയിലേക്ക് തിരിച്ചെത്തിയത്.അവശ നിലയിലായിരുന്ന മോഴയാനയെ ആഗസ്റ്റ് 22ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സക്കറിയയുടെ നേതൃ ത്വത്തില്‍ മയക്ക് വെടി വെച്ച് പിടികൂടി ചികിത്സ നല്‍കുകയും ചെയ്തിരുന്നു.26ന് വീണ്ടും തമിഴ്‌നാട് ഭാഗത്തേക്ക് കയറി ആന കഴിഞ്ഞ ആറിന് രാത്രിയിലാണ് വീണ്ടും തിരിച്ചെത്തിയത്.അവശ നിലയില്‍ തുടരുന്ന ആനയെ വനംവകുപ്പ് നിരീക്ഷിച്ച് വരിക യായിരുന്നു.
മോഴയാന ചരിഞ്ഞതുമായി ബന്ധപ്പെട്ട് ഒഫന്‍സ് ബുക്ക് ചെയ്യുമെ ന്നും ഇതിന്റെ പകര്‍പ്പ് തമിഴ്‌നാടിനും നല്‍കുമെന്നും അഗളി റേഞ്ച് ഓഫീസര്‍ ഉദയന്‍ അറിയിച്ചു.കാട്ടാനയുടെ ജഡം അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ.അരുണ്‍ സത്യന്റെ നേതൃത്വ ത്തില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി സംസ്‌കരിക്കും.ഷോളയൂരിലും തമിഴ്‌നാട്ടിലുമായി മുപ്പതോളം വീടുകള്‍ മോഴ തകര്‍ത്തിരുന്നു.