കോട്ടോപ്പാടം:കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ച കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മലയോര മേഖലകളില്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് വന്യജീവി പ്രശ്‌നത്തില്‍ അടിയന്തിരമായി നടപടി വേണമെന്നും കൃഷി നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരി ഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ക്ക് നിവേദനം നല്‍കി.യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍, മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി മുനീര്‍ താളിയില്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പടുവില്‍മാനു ,കെ .ടി അബ്ദുള്ള, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സൈനുദ്ധീന്‍ തളിയില്‍,ഷൗകത്ത് പുറ്റാനിക്കാട്, കെ.സി ഷറഫുദ്ദീന്‍,സൈദലവി ഇ എം,ജലീല്‍.പി, മോനു പുളിയ ക്കോട്, സലാം കുറുമ്പത്തൂര്‍, മൂസ പുളിക്കല്‍, അലി നറുക്കോട്ടില്‍ എന്നിവര്‍ സംബന്ധിച്ച