മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് നഗരസ ഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്റ്‌മെന്റ് സോണായി.ഇന്ന് താലൂക്ക് ആശുപത്രിയില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മണ്ണാര്‍ക്കാട് മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 59 ആയി.മത്സ്യമാര്‍ക്ക റ്റില്‍ നിന്നുള്ള എണ്‍പത് പേരില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കാണ് പോസിറ്റീവായത്.കഴിഞ്ഞ ദിവസം പോസിറ്റീവായ വരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് പോസിറ്റീവായ മറ്റ് എട്ട് പേര്‍.