മണ്ണാര്‍ക്കാട്:താലൂക്ക് തല പട്ടയമേള എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.വിവിധ വില്ലേജുകളിലായി 499 പട്ടയങ്ങള്‍ വിതര ണം ചെയ്തു.കെഎസ്ടി ആക്ട് (കേരള ഷെഡ്യൂള്‍ഡ് ട്രൈബല്‍ ആക്ട്) അനുസരിച്ചുള്ള പട്ടയം,നാല് സെന്റ് പട്ടയം എന്നിവയാണ് വിതര ണം ചെയ്തത്. ഇതില്‍ 42 പട്ടയങ്ങള്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങ ളാണ്. ഇതിനു മുന്‍പ് കെഎസ്ടി ആക്ട് അനുസരിച്ച് മണ്ണാര്‍ക്കാട് താലൂക്കില്‍ 1300 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും അനുവദിച്ച നിക്ഷിപ്ത വനഭൂമിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമിയാണ് കാര്‍ഷിക ആവശ്യത്തി നായി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കെഎസ്ടി ആക്ട് അനുസരിച്ച് വിതരണം ചെയ്യുന്നത്.തഹസില്‍ദാര്‍ ആര്‍.ബാബുരാജ്, ഭൂരേഖ തഹസില്‍ദാര്‍ എന്‍.എന്‍.മുഹമ്മദ് റാഫി, ഡപ്യൂട്ടി തഹസി ല്‍ദാര്‍ ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.