മണ്ണാര്‍ക്കാട്: കോഴി കച്ചവട മേഖലയിലെ കച്ചവടക്കാരുടെ ഉന്നമന ത്തിനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള കൂട്ടായ്മയായ കേരളാ ചിക്കന്‍ വ്യാപാരി ഏകോപന സമിതി എന്ന സംഘടനയുടെ മണ്ണാര്‍ ക്കാട് മണ്ഡലം കമ്മറ്റി ചെയര്‍മാനായി ഗോവിന്ദന്‍കുട്ടി (കേരള ചിക്കന്‍ ),കണ്‍വീനര്‍   സലിം നാട്ടുകല്‍ എന്നിവരെ തിരഞ്ഞെ ടുത്തു.ജില്ലാ ചെയര്‍മാന്‍  ഷമീം കെ. എടത്തനാട്ടുകര യുടെ അധ്യക്ഷതയില്‍ മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ നടന്ന യോഗം കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് മണ്ഡലം  പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ  ഉദ് ഘാടനം ചെയ്തു, പഞ്ചായത്തുകള്‍ തോറും കോഴിമാലിന്യത്തിന്റെ സംസ്‌കരണ ത്തിനാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, ചിക്കന്‍ വ്യാപാരികള്‍ക്ക് സ്വതന്ത്രമായി വ്യാപാരം ചെയ്യാനുള്ള ലൈസന്‍ സുകള്‍ അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.  റൗഫ് തിരുവിഴാംകുന്ന്, ബഷീര്‍ നാട്ടുകല്‍, ഹനീഫ നാട്ടുകല്‍, മുഹമ്മദാലി അലനല്ലൂര്‍, എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!