പാലക്കാട്: സി പിഐ നേതാവ് ഈശ്വരിരേശന്‍ പാര്‍ട്ടി വിട്ട് കോണ്‍ ഗ്രസില്‍ ചേര്‍ന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍സ്ഥാനം ഉള്‍പ്പെടെ അവര്‍ രാജിവെച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം, അഖിലേന്ത്യ ആദിവാസി മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍, ഭരണ പരിഷ്‌കാര കമ്മീഷന്‍ മെമ്പര്‍ തുടങ്ങി പാര്‍ട്ടിയിലും, ഭരണ തലത്തിലും നിരവധി സ്ഥാനങ്ങളാണ് ഈശ്വരി രേശന്‍ വഹിച്ചത്.നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും, തന്റെ വാര്‍ഡിലെ കാര്യങ്ങള്‍ നോക്കാന്‍ മറ്റൊരു മെമ്പറെ ചുമതലപ്പെടുത്തുകയും ചെയ്തതിനാലാണ് രാജിവെക്കുന്ന തെന്ന് ഈശ്വരി രേശന്‍ പറഞ്ഞു.പാലക്കാട് ഡി.സി.സി ഓഫീസില്‍ വെച്ച് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ എം പി കോണ്‍ഗ്ര സ് മെമ്പര്‍ ഷിപ്പ് ഈശ്വരിരേശന് കൈമാറി. 13 അംഗങ്ങളുള്ള ഭരണസമിതിയില്‍ 5 അംഗങ്ങളുള്ള സി.പി.ഐ നേതൃത്വത്തില്‍ നിന്ന് പ്രസിഡന്റ് പദവിയിലെത്തിയ ആളായിരുന്നു. ഈശ്വരി രേശന്‍.മൂന്നു പതിറ്റാണ്ടുകാലമായി അട്ടപ്പാടിയുടെയും,സംസ്ഥാന രാഷ്ട്രീയത്തിലും ഗോത്ര വിഭാഗത്തില്‍ നിന്നു വന്ന വനിത എന്ന രീതിയില്‍ ശ്രദ്ധേയമായ വ്യക്തിത്വമാണ്.തിങ്കളാഴ്ച കാലത്ത് 10.30 നാണ് ഈശ്വരി രേശന്‍ രാജി സമര്‍പ്പിച്ചത്.