കരിമ്പ :നഷ്ടപ്പെട്ടു പോകുന്ന പുസ്തക സമ്പത്ത് തിരികെപ്പിടി ക്കാനുള്ള ശ്രമ ങ്ങളോടെ വായനയുടെ പ്രോത്സാഹനത്തിനായി 
‘ഗ്രാമത്തിൽ ഒരു വായനശാല’ക്ക്കരിമ്പ എരുമേനി കോൺഗ്രസ് ഭവനിൽ തുടക്കം കുറിച്ചു.പുസ്തക സമാഹരണ ക്യാമ്പയിൻ  മുൻ മന്ത്രിയും ഗാന്ധി ദർശൻ സമിതി സംസ്ഥാന ചെയർമാനുമായ
വി.സി.കബീർ മാസ്റ്റർ വാർഡ് മെമ്പർ ബിന്ദു പ്രേമന് നൽകി ഉദ്ഘാടനം നടത്തി. ജവഹർബാൽ മഞ്ച് ജില്ലാ കോഡിനേറ്റർ സജീവ് ജോർജ് അധ്യക്ഷനായി.അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവ് പി.ഹരിഗോവിന്ദൻ അധ്യാപക ദിനവും വായനയും സമൂഹവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ അദ്ദേഹം വായനശാലയ്ക്ക്  ‘സർവ്വോദയ’ എന്ന പേര് നൽകി. നഷ്ടപ്പെട്ടുപോയ പുസ്തകവായന ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പുസ്തകങ്ങള്‍ വാങ്ങിച്ചും പഴയത് ശേഖരിച്ചും എത്തിക്കാനുള്ള കൂട്ടായ പരിശ്രമങ്ങള്‍ നേരിട്ടും സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്.വായനയാണ് മനുഷ്യനെ പൂർണ്ണനാക്കുന്നത്. മനുഷ്യ നെ മനുഷ്യനാക്കുന്നതിനും ഉൾക്കാഴ്ചയുള്ളവനാക്കുന്നതിനും മൂല്യങ്ങൾ വീണ്ടെടുക്കുന്നതിനും വായന സജീവതയോടെ വളർത്തി കൊണ്ടുവരാൻ വി.സി.കബീർ പറഞ്ഞു. രാജിപഴയകളം,
കരിമ്പ കോൺഗ്രസ് കമ്മിറ്റി നേതാക്കളായ കെ.കെ.ചന്ദ്രൻ,
എം.കെ.മുഹമ്മദ് ഇബ്രാഹിം, കെ.ജി.ബാബു, സി.കെ.മുഹമ്മദ് മുസ്തഫ,  മാത്യു കല്ലടിക്കോട്, നൗഷാദ് ബാബു,  അലക്സ്മാമൻ, ജസിൻ, സെബാസ്ത്യൻ,  ആന്റണി, ഡാൽവിൻ തുടങ്ങിയവർ പ്രസംഗിച്ചു.അധ്യാപക ദിനാചരണവും ആദരിക്കൽ ചടങ്ങും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!