മണ്ണാര്‍ക്കാട് :ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് കോവിഡ് 19 സ്ഥിരീ കരിച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ ലേ ബര്‍ റൂം,ഓപ്പറേഷന്‍ തിയേറ്റര്‍ താത്കാലികമായി അടച്ചു. വെള്ളി യാഴ്ചയാണ് സംഭവം. പ്രസവ വേദനയുമായി വന്ന യുവതിക്ക് അടി യന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്ര ക്രിയ്ക്ക് മുമ്പ് കോവിഡ് ടെസ്റ്റിന് സ്രവം എടുത്തിരുന്നു. ഫലം പോസിറ്റീ വായതി നെ തുടര്‍ന്ന് യുവതിയെയും, കുഞ്ഞിനേയും പാലക്കാട്ടേക്ക് മാറ്റി. ആശുപത്രിയിലെ ലേബര്‍ വാര്‍ഡില്‍ നിന്നും മറ്റു രോഗികളെയും മാറ്റി.ഡോക്ടര്‍മാരും, ജീവനക്കാരും പി.പി. ഇ കിറ്റുള്‍പ്പെടെ സുരക്ഷ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചിരുന്നു.ഓപ്പറേഷന്‍ തീയേറ്ററൂള്‍പ്പെടെ അണുനശികരണം നടത്തി താത്കാലികമായി പ്രവര്‍ത്തനം നിര്‍ ത്തിവെച്ചിരിക്കുകയാണ്.ഇനി ബുധനാഴ്ച മുതലേ അഡ്മിഷന്‍ ഉണ്ടാ കൂവെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ പമീലി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!