പട്ടാമ്പി: താലൂക്ക് പരിധിയിൽ അനധികൃതമായി കുന്നിടിച്ച് മണ്ണും പുഴ മണലും കടത്തുകയായിരുന്ന എട്ട് ടിപ്പർ ലോറികളും ഒരു മണ്ണ് മാന്തി യന്ത്രവും ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടി.

ഇന്ന് (ഓഗസ്റ്റ് 29) പുലർച്ചെ രണ്ടിനാണ് നാഗലശ്ശേരി വാവനൂരിൽ നിന്നും അനധികൃതമായി മണ്ണ് കടത്തിയിരുന്ന ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും കസ്റ്റഡിയിലെടുത്തത്. മണ്ണ് ഖനനം ചെയ്ത് തൃശൂർ ജില്ലയിലേയ്ക്ക് കടത്തുന്നതിനിടയിലാണ് വാഹനങ്ങൾ പിടികൂടിയത് . തിരുമിറ്റക്കോട് പമ്പ് ഹൗസിന് സമീപം പുഴയിൽ നിന്നും മണൽ കയറ്റി വരുമ്പോഴാണ് ടിപ്പർ ലോറി പിടിയിലായത്.

നിയമാനുസൃത രേഖകളില്ലാതെ കുന്നിടിച്ച് മണ്ണ് ഖനനം ചെയ്യുന്ന തിനും കടത്തിയതിനും സ്ഥലമുടമയിൽ നിന്നും വാഹന ഉടമ കളിൽ നിന്നും പിഴ ഈടാക്കുന്നതിന് ജിയോളജി വകുപ്പിന് സബ് കലക്ടർ നിർദേശം നൽകി. മണൽ ലോറി സർക്കാരിലേയ്ക്ക് കണ്ടു കെട്ടുന്നതിനും ഡ്രൈവർക്കെതിരെ ക്രിമിനൽ കേസ് എടുക്കു ന്നതിന് നിർദ്ദേശം നൽകിയതായും സബ് കലക്ടർ അറിയിച്ചു.

ഡെപ്യൂട്ടി തഹസിൽദാർ എൻ. ശിവരാമൻ, വില്ലേജ് ഓഫീസർ മാരായ കെ. സി. കൃഷ്ണകുമാർ, പി.ആർ. മോഹനൻ, കെ. ഷാജി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി

ഓണം അവധി : പ്രകൃതി ചൂഷണം തടയാൻ പ്രത്യേക സ്ക്വാഡുകൾ

ഓണത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളിൽ പ്രകൃതി ചൂഷ ണം തടയുന്നതിനായി പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട്, താലൂ ക്കുക ളിൽ പകൽ – രാത്രി സമയങ്ങളിൽ പ്രത്യേക സ്ക്വാ ഡുകൾ പരി ശോധന നടത്തുമെന്ന് ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.ഡെപ്യൂട്ടി തഹസിൽദാർമാരുടെയും വില്ലേജ് ഓഫീസർമാരുടേയും നേതൃത്വത്തിലുള്ള പ്രത്യേകം സ്ക്വാഡുകളാണ് പരിശോധന നടത്തുക. പ്രകൃതി ചൂഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് പട്ടാമ്പി -0466 2214300, ഒറ്റപ്പാലം – 0466 – 2244322, മണ്ണാർക്കാട് – 04924 222397 നമ്പറുകളിൽ ബന്ധപ്പെടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!