മണ്ണാര്‍ക്കാട്: ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാ ഘോഷത്തിന്റെ ഭാഗമായി കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മത്സര ത്തില്‍ എല്‍.പി വിഭാഗത്തില്‍ തിരുവഴാംകുന്ന് എ.എം.എല്‍.പി സ്‌കൂളിലെ മുഹമ്മദ് അമനും യു.പി വിഭാഗത്തില്‍ എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിലെ മുഹമ്മദ് റയാനും ഹൈസ്‌കൂള്‍ വിഭാഗ ത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്.എച്ച്.എസ്.എസ്സിലെ ജെ.അര്‍ജുനും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. എസ്സിലെ കെ.പി.ഷാഹിനും വിജയികളായി. ജി.അര്‍ത്ഥന (അലന ല്ലൂര്‍ കൃഷ്ണ എല്‍.പി.എസ്),എന്‍.ആവണി (അരകുര്‍ശ്ശി ജി.എം.എല്‍. പി.എസ്),കെ.ടി.ആര്യനന്ദ(നെല്ലിപ്പുഴ ഡി.എച്ച്.എസ്), കെ.ജസീല്‍ (ഭീമനാട് ജി.യു.പി. എസ്),ജി.അദ്വൈത്(അലനല്ലൂര്‍ ജി.എച്ച്.എസ്), കെ.പി.ബാസിം,(എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്) ,കെ.ജെ.അഭിജി ത്ത്(മണ്ണാര്‍ക്കാട് എം.ഇ.എസ്.എച്ച്. എസ്),നിദ ഫാത്തിമ(എടത്തനാ ട്ടുകര ജി.ഒ. എച്ച്.എസ്)എന്നിവര്‍ എല്‍.പി, യു.പി,എച്ച്.എസ്, എച്ച്. എസ്.എസ് വിഭാഗങ്ങളിലായി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.ഓണ്‍ലൈനായി നടത്തിയ മത്സരത്തില്‍ വിവിധ വിഭാഗ ങ്ങളിലായി രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് പ്രശംസാ പത്രവും ഉപഹാരങ്ങളും സമ്മാനിക്കും. കരീം പടുകുണ്ടില്‍, ഹമീദ് കൊമ്പത്ത്,സിദ്ദീഖ് പാറോക്കോട്, ടി.കെ.എം.ഹനീഫ,സലീം നാലകത്ത്, കെ.ജി.മണികണ്ഠന്‍, കെ.പി. എ.സലീം,കെ.ടി.ഹാരിസ്,പി.അബ്ദുല്‍സലാം,കെ.എ.മനാഫ്,എന്‍.ഷാനവാസലി നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!