അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണി ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ കീഴിലുള്ള ഹോപ്സ് ഓഫ് മുറിയക്കണ്ണി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 85,815 രൂപ ഇരുമ്പുളിയന്‍ ഫൗസിയ, കൊടുവള്ളി സജാദ് എന്നിവരുടെ ചികിത്സാ സഹായ സമിതിക ള്‍ക്ക് കൈമാറി.ഹോപ്സ് ഓഫ് മുറിയക്കണ്ണിയുടെ ചികിത്സ സമി തി കണ്‍വീനര്‍ അബ്ബാസ്, ചെയര്മാന് സാനിര്‍, ഡി. വൈ. എഫ്. ഐ. യൂണിറ്റ് പ്രസിഡന്റ് ഫര്ഹാന് മലയില്‍, സി. പി. എം. ബ്രാഞ്ച് സെക്രട്ടറി യൂസുഫ് പുല്ലിക്കുന്നന്‍, അബ്ബാസ് മാസ്റ്റര്‍, മഹമൂദ്, ആഷി ഖ് എന്നിവര്‍ ചേര്‍ന്ന് തെക്കന്‍ ബഷീര്‍, ഫിറോസ് മാസ്റ്റര്‍ എന്നിവര്‍ ക്ക് തുകയായ 85815 രൂപ കൈമാറി.അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് റഷീദ് ആലാ യന്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. മുസ്തഫ അധ്യ ക്ഷത വഹിച്ചു.രണ്ടു സമിതിയുടെയും അംഗങ്ങളായ ഫിറോസ് മാസ്റ്റര്‍ കീടത്ത്,യൂസഫ് പാക്കത്ത്,സലീം.കെ,തെക്കന്‍ ബഷീര്‍, വേണുമാസ്റ്റര്‍,നാസര്‍ എന്നിവര്‍ സംസാരിച്ചു.