മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് കുടിവെള്ള വിതരണം ഭാഗികമായി പുന: സ്ഥാപിച്ചതായി വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ അറിയിച്ചു. ഇന്ന് രാത്രി എട്ട് മണി മുതല്‍ മണ്ണാര്‍ക്കാട് കുടിവെള്ളം വിതരണം തുടങ്ങി.ശുദ്ധജല പദ്ധതിയുടെ കിണറിലെ മണല്‍ നീക്കം ചെയ്യല്‍ രണ്ട് ദിവസം കൂടി തുടരും. അതിനാല്‍ പകല്‍ സമയത്ത് വിതരണം ഉണ്ടാവില്ലെന്നും വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ അറിയിച്ചു.