പാലക്കാട്:ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച തായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതില്‍ സമ്പര്‍ക്ക ത്തിലൂടെ രോഗബാധ ഉണ്ടായ 19 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 6 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 102 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ദുബായ്-1
പിരായിരി സ്വദേശി(45 പുരുഷന്‍)

ഖത്തര്‍-1
കോട്ടായി സ്വദേശി(38 പുരുഷന്‍)

കര്‍ണാടക-1
കപ്പൂര്‍ സ്വദേശി (59 പുരുഷന്‍)

ആന്ധ്ര പ്രദേശ്-1

ഷൊര്‍ണ്ണൂര്‍ സ്വദേശി (50 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധിതര്‍-6

തച്ചമ്പാറ സ്വദേശി (65 പുരുഷന്‍)

ചന്ദ്രനഗര്‍ സ്വദേശി (58 സ്ത്രീ)

തത്തമംഗലം സ്വദേശി (35 പുരുഷന്‍)

മൂത്താന്‍തറ സ്വദേശി (61 സ്ത്രീ)

ചളവറ കൈലിയാട് സ്വദേശി (33 പുരുഷന്‍)

വല്ലപ്പുഴ സ്വദേശി (48 സ്ത്രീ)

സമ്പര്‍ക്കം-19

വല്ലപ്പുഴ സ്വദേശികളായ അഞ്ച് പേര്‍ (1,4 ആണ്‍കുട്ടികള്‍, 18,28 പുരുഷന്മാര്‍, 21 സ്ത്രീ)

പുതുനഗരം സ്വദേശികളായ ഏഴുപേര്‍ (58,50 പുരുഷന്മാര്‍, 25,505026,45 സ്ത്രീകള്‍)

മുതുതല സ്വദേശി (67 സ്ത്രീ)

ഒറ്റപ്പാലം കാഞ്ഞിരക്കടവ് സ്വദേശി (45 പുരുഷന്‍)

പനമണ്ണ സ്വദേശി (47 സ്ത്രീ)

പട്ടാമ്പി സ്വദേശികളായ മൂന്നു പേര്‍ (3 പെണ്‍കുട്ടി, 24, 24 സ്ത്രീകള്‍) കൂടാതെ മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന ചെര്‍പ്പുളശ്ശേരി സ്വദേ ശിനിയായ ആരോഗ്യ പ്രവര്‍ത്തകയ്ക്കും(44 വയസ്സ്) രോഗം സ്ഥിതീ കരി ച്ചിട്ടുണ്ട്.ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 849 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര്‍ കോഴിക്കോട് ജില്ലയിലും അഞ്ചു പേര്‍ മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാ കുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര്‍ തൃശൂര്‍ ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.

കോവിഡ് 19: ജില്ലയില്‍ 849 പേര്‍ ചികിത്സയില്‍

കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 849 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഓഗസ്റ്റ് 16) ജില്ലയില്‍ 29 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 81 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 36534 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 34529 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 368 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 797 സാമ്പിളുകൾ അയച്ചു. 3149 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 2279 പേർ രോഗമുക്തി നേടി. ഇനി 1204 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 99480 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 743 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 12843 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!