അലനല്ലൂര്‍:എടത്തനാട്ടുകര ഉപ്പുകുളം കിളയപ്പാടത്ത് നമസ്‌കാര പള്ളിക്ക് സമീപത്തുള്ള ഇരുനില കെട്ടിടം നിലംപൊത്തി. ആളപായ മില്ല.വട്ടമണ്ണപ്പുറം താഴത്തേ പീടികയില്‍ ആദമിന്റെ ഉടസ്ഥതയി ലുള്ള കെട്ടിടമാണ് പൂര്‍ണമായും തകര്‍ന്നത്.ചൊവ്വാഴ്ച രാവിലെയോ ടെയായിരുന്നു സംഭവം.ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. മുകളില്‍ താമസിക്കാനുള്ള രണ്ട് മുറികളും താഴെ രണ്ട് കടമുറിക ളോടും കൂടിയ കെട്ടിടം 2003ലാണ് നിര്‍മിച്ചതെന്ന് ഉടമ പറഞ്ഞു. പ്രദേശവാസിയായ ഹഫ്‌സത്തിന്റെ തയ്യല്‍ക്കടയാണ് കെട്ടിടത്തി ലുള്ളത്.ഇത് കുറച്ച് മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. ഹഫസ്ത്തി ന്റെ തയ്യല്‍കടയിലുള്ള തയ്യല്‍മെഷീന്‍,അലമാര,രണ്ട് കസേരക ളും ഒരു കാട് വെട്ട് മെഷിനും തകര്‍ന്നു.പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടം ഇതുവഴിയും സംഭവിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസ ങ്ങളില്‍ പ്രദേശത്ത് കനത്ത പെയ്തിരുന്നു.കെട്ടിടം തകര്‍ന്നത് സംബ ന്ധിച്ച് വില്ലേജ് ഓഫീസിലും പഞ്ചായത്തിലും പരാതി നല്‍കുമെന്ന് കെട്ടിട ഉടമ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!