മണ്ണാര്‍ക്കാട്:നഗരത്തില്‍ നാല് ദിവസത്തേക്ക് കടകള്‍ അടച്ചിടും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും ഇക്കാല യളവില്‍ ടൗണില്‍ പ്രവര്‍ത്തിക്കു.കോവിഡ് സാമൂഹ്യ വ്യാപന ആശങ്കയുടെ സാഹചര്യത്തില്‍ പോലീസും വ്യാപാരികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.ആഗസ്റ്റ് 13 മുതല്‍ 16 വരെയാണ് പാല്‍,പച്ചക്കറി,പലചരക്ക്,തുടങ്ങിയ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ളവയാണ് അടച്ചിടുക. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയെ പ്രവര്‍ത്തിക്കൂ.ഹോട്ടലുകള്‍ ഏഴ് മണി വരെയുണ്ടാകുമെങ്കിലും ഭക്ഷണം പാഴ്‌സല്‍ മാത്രമായേ ലഭ്യമാകൂ. തെങ്കര ഗ്രാമപഞ്ചായത്തില്‍ ആഗസ്റ്റ് 13 മുതല്‍ 20 വരെയാണ് നിയ ന്ത്രണം.ഇവിടെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് രാവിലെ എട്ട് മണി മുതല്‍ രണ്ട് മണി വരെയാകും പ്രവര്‍ത്തിക്കുക. തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കും.ഓട്ടോറിക്ഷകള്‍ സ്റ്റാന്റില്‍ നിര്‍ത്തിയിടാന്‍ അനുവദമില്ല.അതേ സമയം ലൈഫ് മിഷന്‍ ഭവന പദ്ധതിയിലേക്കും സ്‌കൂള്‍ പ്രവേശനം എന്നിവ പരിഗ ണിച്ച് വില്ലേജ് ഓഫീസ്,അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ പോലീസി ന്റെ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദി ക്കും.