പാലക്കാട്: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നിരിക്കുന്നത്. മലമ്പുഴ, വാളയാര്‍, പോത്തുണ്ടി ഡാമുകള്‍ തുറക്കുന്നതിനുള്ള മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ തുറന്നിട്ടുണ്ട്. ഡാമിന്റെ പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. നിലവിലെ വെള്ളത്തിന്റെ അളവ് 93.54 മീറ്ററാണ്. 93.09 മീറ്ററിന് മേലെ ജലം ഉയര്‍ന്നതിനാലാണ് ഡാം തുറന്നത്.
മംഗലം ഡാമിലെ ആറ് ഷട്ടറുകളും 30 സെന്റിമീറ്റര്‍ വരെയാണ് തുറന്നിട്ടുള്ളത്. ഡാമിന്റെ പരമാവധി സംഭരണശേഷി 77.88 മീറ്ററാണ്. മംഗലം ഡാമില്‍ 76.72 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്. 76.93 മീറ്ററിന് മേലെ ജലം ഉയര്‍ന്നപ്പോഴാണ് ഡാം തുറന്നത്.
മലമ്പുഴ ഡാം 110.46 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06), പോത്തുണ്ടി 103.35 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204), മീങ്കര 153.96 മീറ്റര്‍ (പരമാവധി ജലനിരപ്പ് 156.36), ചുള്ളിയാര്‍ 146. മീറ്റര്‍(പരമാവധി ജലനിരപ്പ് 154.08), വാളയാര്‍ 200.58 മീറ്റര്‍(പരമാവധി ജലനിരപ്പ് 203) ,ശിരുവാണി 873.49 മീറ്റര്‍(പരമാവധി ജലനിരപ്പ് 878.5), എന്നിങ്ങ നെയാണ് നിലവിലെ ജലനിരപ്പുകള്‍.