കല്ലടിക്കോട്: കഴിഞ്ഞ മൂന്നാഴ്ചയിലേറെ നീണ്ട ആശങ്കയില്‍ നിന്നും കല്ലടിക്കോട് ആശ്വാസത്തിലേയ്ക്ക്.ഇന്ന് കുടുംബാരോഗ്യ കേന്ദ്ര ത്തില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതോടെയാണ് ഇത്.73 പേരിലാണ് ടെസ്റ്റ് നടത്തിയത്.പ്രദേശത്ത് നിയന്ത്രണങ്ങളും നല്ല രീതിയില്‍ പാലിക്ക പ്പെടുന്നു. സാമൂഹ്യസമ്പര്‍ക്കത്തില്‍ ഇളവ് വന്നാല്‍ രോഗവ്യാപനം ശക്തിപ്പെടും, അതിനാല്‍ ജാഗ്രത കൈവിടരുതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബോബി മാണി പറഞ്ഞു.കോവിഡ് വ്യാപനം തടയുന്നതിന് കാഞ്ഞിക്കുളം-കോങ്ങാട് റോഡ് അടച്ചിട്ടു.