കാഞ്ഞിരപ്പുഴ :മഴക്കെടുതി നേരിടാന്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തി ല്‍ വിപുലമായ ഒരുക്കങ്ങള്‍.വെള്ളത്തോട്,പാമ്പന്‍തോടി ആദിവാ സി കോളനികളിലെ മാറ്റി പാര്‍പ്പിച്ചിട്ടുള്ള പുളിക്കല്‍ സ്‌കൂളിന്റേ യും ഹോളി ഫാമിലി സ്‌കൂളിന്റേയും ചുമതല രണ്ട് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കിയതായി കെവി വിജയദാസ് എംഎല്‍എ അറിയിച്ചു.വെള്ളത്തോട് കോളനിയിലുള്ളവരെ പുളിക്കല്‍ സ്‌കൂളിലും പാമ്പന്‍തോട് കോളനിയിലുള്ളവരെ ഹോളി ഫാമിലി സ്‌കൂളിലുമാണ് താമസിപ്പിച്ചിട്ടുള്ളത്.പട്ടിക വര്‍ഗ വകുപ്പ് ഇവര്‍ക്ക് കിടക്കവിരി,പുതപ്പ് എന്നിവ നല്‍കും.ഭക്ഷണകാര്യം പൂര്‍ണമായും റെവന്യു വകുപ്പ് ഏറ്റെടുക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ ഡാമില്‍ വെള്ളം നിയന്ത്രണവിധേയമാണെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ അറിയിച്ചു.രണ്ട് കിലോമീറ്റര്‍ ദൂരം കാട് വെട്ടിയും മണ്ണ് മാറ്റിയും വെള്ളം കയറുന്നത് ഒഴിവാക്കിയി ട്ടുണ്ട്.ക്വാറന്റൈനില്‍ ഇരിക്കുന്നവരെ ശരിയായി നിരീക്ഷിക്കാ നും യോഗം തീരുമാനിച്ചു.കോവിഡ് പ്രതിരോധത്തിന്റേയും മഴക്കെടുതി നേരിടുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്ന തിനമായി കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവ ലോകന യോഗത്തില്‍ കെവി വിജയദാസ് എംഎംല്‍എ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് പി.മണികണ്ഠന്‍, മണ്ണാര്‍ക്കാട് താഹസില്‍ദാര്‍,വില്ലേജ് ഓഫീസര്‍മാര്‍, ട്രൈബല്‍ ഓഫീസര്‍, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ,പഞ്ചായത്ത് മെമ്പര്‍മാര്‍,രാഷീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയ വര്‍ പങ്കെടുത്തു.കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എഫ്.എല്‍.ടി.സി. കേന്ദ്രമായ പൊറ്റശ്ശേരി സ്‌കൂള്‍ എംഎല്‍എ സന്ദര്‍ശിച്ചു.