പാലക്കാട്:ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്ത ലില്‍ 14 പ്രശ്‌ന സാധ്യത മേഖലകളാണ് പാലക്കാട് ജില്ലയില്‍ കണ്ടെ ത്തിയിരിക്കുന്നത്. ഈ മേഖലകളിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ 327 കുടുംബങ്ങളാണ് ഉള്ളത്. പുറമെ, ജില്ലയില്‍ കൂടുതല്‍ പ്രശ്‌നസാധ്യത മേഖലയായി വിലയിരുത്തപ്പെട്ട അട്ടപ്പാടി യില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും വിലയിരുത്താനും മണ്ണാര്‍ക്കാട് ഡി.എഫ്.ഒ കെ. സുനില്‍ കുമാറിനെ ദുരന്തനിവാരണ നിയമപ്രകാരം ഇന്‍സിഡെന്റ് കമാന്‍ഡറായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിയോഗിച്ചിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ വീടുകള്‍ക്കും അപ്പ്രോച്ച് റോഡുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അട്ടപ്പാടിയില്‍ താമസിച്ച് അടിയന്തര സാഹചര്യമുണ്ടായാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കു ന്നതിനും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കാനും ജില്ലാ കളക്ടര്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒ.യ്ക്ക് നിര്‍ദ്ദേശം നല്‍കി. പോലീസ്, റവന്യൂ, ആരോഗ്യം, പിഡബ്ല്യുഡി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സിവില്‍ സപ്ലൈസ്, കെ.എസ്.ഇ.ബി, പട്ടികജാതി, പട്ടികവര്‍ഗം, എല്‍ എസ് ജി ഡി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ ഇന്‍സിഡന്റ് കമാന്‍ഡറുടെ നിര്‍ദ്ദേശപ്രകാരം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും നിര്‍ദേശമുണ്ട്.കൂടാതെ, മഴ കനക്കുന്ന സാഹചര്യത്തില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍, ശിരുവാണി പ്രോജക്ട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉപയോഗിക്കുന്ന സാറ്റ്‌ലൈറ്റ് ഫോണ്‍ ഇന്‍സി ഡെന്റല്‍ കമാന്‍ഡര്‍ക്ക് കൈമാറാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.