അലനല്ലൂർ: വെള്ളിയാഴ്ച്ച അലനല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിൽ നടന്ന റാപ്പിഡ് ആൻ്റിജൻ ടെസ്റ്റിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കർക്കിടാംകുന്ന് സ്വദേശിയായ ഇയാ ളുടെ ഉറവിടം വ്യക്തമല്ല. ഇയാളുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിവരുകയാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ടാംവാർഡിലെയും ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ച അലനല്ലൂർ ടൗൺ വാർഡിലെയും ആളുടെ സമ്പർക്കപ്പട്ടികയിലുള്ള ആളുകൾ, കെ.എസ്.ഇ.ബി ജീവനക്കാർ, അലനല്ലൂർ സി.എച്ച്.സി യിലെ ജീവനക്കാർ എന്നിവരടക്കം 95 പേരാണ് പരിശോധനക്ക് വിധേയമായത്. 94 പേരുടെയും ഫലം നെഗറ്റീവാണ്. ഇന്ന്പ ഞ്ചായ ത്തിൽ പത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപന തോത് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നാളെ മുതൽ നിലവിൽ വരും. രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് മണി വരെയായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ക്രമീകരിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!