മണ്ണാര്‍ക്കാട്:ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.മണ്ണാര്‍ക്കാട് താലൂക്കില്‍ ഷോള യൂര്‍ ഗവ.ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,ചിറപ്പാടം, പാലക്ക യം ദാറുല്‍ ഫര്‍ഖാന്‍ ഗേള്‍സ് ഹോം,കാഞ്ഞിരപ്പുഴ,പുളിക്കല്‍ ജിയു പി സ്‌കൂള്‍,പൂഞ്ചോര മേപ്പാടം അംഗന്‍വാടി,തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂള്‍,എന്നിവടങ്ങളിലാണ് ക്യാമ്പുകള്‍ ഉള്ളത്. ആലത്തൂരിലും ഒരു ക്യാമ്പ് ഇന്ന് തുറന്നിട്ടുണ്ട്.പാലക്കയത്തെ ക്യാമ്പില്‍ ആനമൂളി പാലവളവ് കോളനിയിലെ എട്ട് കുടുംബ ങ്ങളും,പുളിക്കല്‍ സ്‌കൂളിലെ ക്യാമ്പില്‍ വെള്ളത്തോട് കോളനി യിലെ ഏഴ് കുടുംബങ്ങളും,മേപ്പാടം അംഗന്‍വാടിയില്‍ പാമ്പന്‍ തോട് കോളനിയിലെ ഏഴ് കുടുംബങ്ങളും,സിപിഎയുപി സ്‌കൂളില്‍ കരടിയോട് കോളനിയിലെ നാല് കുടുംബങ്ങളും,അമ്പലപ്പാറ കോളനിയിലെ പത്ത് കുടുംബങ്ങളുമാണ് ഉള്ളത്. ആലത്തൂരില്‍ പാറശ്ശേരി അംഗനവാടിയില്‍ തുറന്ന ക്യാമ്പില്‍ ഒരു കുടുംബത്തി ലെ മൂന്നു പേരാണ് ഉള്ളത് (സ്ത്രീ രണ്ട്, പുരുഷന്‍ ഒന്ന്)

ജില്ലയില്‍ രണ്ട് മരണം

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 7) വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരണപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഓങ്ങല്ലൂര്‍ സ്വദേശിയായ മച്ചിങ്ങല്‍തൊടി മൊയ്തീന്‍കുട്ടി (70) യാണ് മരിച്ചത്. ഓഗസ്റ്റ് അഞ്ചിന് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ചിറ്റൂര്‍ കോഴിപ്പതി വില്ലേജ് സ്വദേശിയായ ലീലാവതി(50) മരണപ്പെട്ടിരുന്നു.

ജില്ലയിലെ മറ്റു നാശനഷ്ടങ്ങള്‍

ജില്ലയില്‍ കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ ആലത്തൂര്‍ താലൂക്കിലെ ഒരു വീട് പൂര്‍ണമായും 16 വീടുകള്‍ ഭാഗികമായും തകര്‍ന്നു .

മണ്ണാര്‍ക്കാട് താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 34 വീട് ഭാഗികമായും തകര്‍ന്നു.

ചിറ്റൂര്‍, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി എന്നീ താലൂക്കുകളില്‍ യഥാക്രമം 9,2,7,5അഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആകെ രണ്ടു വീടുകള്‍ പൂര്‍ണമായും 73 വീടുകള്‍ക്ക് ഭാഗികമായുമാണ് കേടുപാടുകള്‍ സംഭവിച്ചത്.

37.95 കിലോമീറ്റര്‍ കെഎസ്ഇബി കണക്ഷനുകള്‍ക്കാണ് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കേടുപാട് സംഭവിച്ചത്. കൂടാതെ 198 പോസ്റ്റുകളും 2 ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3.75 ഹെക്ടര്‍ കൃഷിനാശവും ഉണ്ടായി.

നെന്മാറ-നെല്ലിയാമ്പതി റോഡില്‍ ചില ഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചു. പാലക്കാട്- പെരിന്തല്‍മണ്ണ, കുമരംപുത്തൂര്‍- ഒലിപ്പുഴ,തൃത്താല -വി കെ കടവ്- പട്ടാമ്പി കോസ് വേ റോഡുകളില്‍ മരം വീഴുകയും ഇവ വെട്ടിമാറ്റി ഗതാഗതം പുന സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.തൃത്താല -വി കെ കടവ്- പട്ടാമ്പി കോസ് വേ റോഡിന് മരം വീണ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പറളി കോസ്വേ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

അട്ടപ്പാടിയിലെ  ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സജ്ജം.

അട്ടപ്പാടി മേഖലയില്‍ പുലിയറ, കുറുവമ്പാടി,  ഇന്ദിരാ കോളനി  , ചിറ്റൂര്‍ , ഒക്കോട്, നക്കുപതി  മേഖലകളാണ് പ്രധാനമായും മണ്ണിടി ച്ചില്‍ , ഉരുള്‍പൊട്ടല്‍ മേഖലകളായി ജിയോളജി വകുപ്പ് കണ്ടെത്തി യിരിക്കുന്നത് .  ഇവിടങ്ങളില്‍ ജനങ്ങള്‍ക്ക് സുരക്ഷാ മുന്‍ കരുതല്‍ എടുക്കാനും  സ്വമേധയായോ അധികൃതര്‍ നിര്‍ദേശിക്കുന്ന  ഇടങ്ങളിലേക്കോ മാറിതാമസിക്കാന്‍  നിര്‍ദേശമുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റ് എസ്. സൂരജ് അറിയിച്ചു.

അഗളി വില്ലേജില്‍ ഉള്‍പ്പെടുന്ന പുലിയറയില്‍ 12 കുടുംബങ്ങളാണ് മണ്ണിടിച്ചല്‍ ഭീഷണി നേരിടുന്നത്.  മഴ ശക്തമായാല്‍ ഇവരെ മാറ്റുന്നതിനായി അഗളി ജി.എല്‍. പി. സ്‌കൂള്‍, അഗളി ഹൈസ്‌ കൂള്‍ എന്നിവടങ്ങളില്‍  പ്രത്യേക  ക്യാമ്പ് കണ്ടെത്തിയി ട്ടുള്ള തായും അഗളി വില്ലേജിന് കീഴില്‍ വരുന്ന  ചിറ്റൂര്‍, നക്കുപതി, ഇന്ദിരാ കോളനി പ്രദേശങ്ങളിലും നിലവില്‍ ഭയപെടേണ്ട  സാഹച ര്യം ഇല്ലെന്നും മഴ ശക്തമായാല്‍ ജനങ്ങളെ മാറ്റുന്നതിനുള്ള സൗകര്യങ്ങള്‍ മേഖലയില്‍ ചെയ്തിട്ടുള്ളതായും അഗളി വില്ലേജ് ഓഫീസര്‍ ആര്‍. സജികുമാര്‍ അറിയിച്ചു.

കള്ളമല വില്ലേജിലുള്ള ഒക്കോട് മേഖലയില്‍ 18 ഓളം കുടുംബങ്ങ ളാണുള്ളത് . പാറയില്‍ വിള്ളല്‍ പ്രശ്‌നം നേരിടുന്ന പ്രദേശത്ത് മഴ ശക്തമാവുന്നതിനാല്‍ ഇവരെ മാറ്റാന്‍ വില്ലേജ് അധികൃതര്‍  നിര്‍ദേശിച്ചിട്ടുണ്ട്.എം.ആര്‍.എസ്. മുക്കാലിയിലെ ക്വാര്‍ട്ടേഴ്‌സില്‍ ക്യാമ്പ് തുറക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായും ഇന്ന് വൈകീട്ടോടെ ക്യാമ്പ് ആരംഭിക്കുമെന്നും വില്ലേജ് അധികൃതര്‍ അറിയിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയായ ഷോളയൂര്‍  വില്ലേജിലു ള്‍പ്പെടുന്ന കുറുവമ്പാടി പ്രദേശത്ത് 100 ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ മാറ്റുന്നതിനായി ഉണ്ണിമല  – ചര്‍ച്ച് , പാരിഷ് ഹാള്‍ എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള തായും ഷോളയൂര്‍  വില്ലേജ് അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!