മണ്ണാര്‍ക്കാട്:കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് ആറ് രാവിലെ എട്ട് മുതല്‍ ഇന്ന് രാവിലെ എട്ട് വരെ ലഭിച്ചത് 103.71 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ലഭിച്ച ശരാശരി മഴയാണിത്.മണ്ണാര്‍ക്കാട് താലൂക്കില്‍ 108.6 മില്ലിമീറ്റര്‍, പട്ടാമ്പിയില്‍ 82.65,ആലത്തൂരില്‍ 119, ഒറ്റപ്പാലം 120.8, ചിറ്റൂര്‍ 63, പാലക്കാട് 128.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.