മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെ ഉത്ഭവ സ്ഥാനമായ പാത്രക്കടവ് കുരുത്തിച്ചാല്‍ ഭാഗത്ത് മഴക്കാലത്തുള്ള സന്ദര്‍ശകരുടെ വരവ് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാഴ്ചകള്‍ മനോ ഹരമാണെങ്കിലും വര്‍ഷകാലത്ത് അപകടങ്ങള്‍ ഏറെ പതിയിരി ക്കുന്ന ഇടമാണ് കുരുത്തിച്ചാല്‍. നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട ഇടംകൂടിയാണിത്. സൈലന്റ് വാലി മലനിരകളില്‍നിന്ന് പാറ ക്കെട്ടുകള്‍ക്കിടിയിലൂടെ ആര്‍ത്തലച്ചുവരുന്ന വെള്ളത്തിന്റെ കാഴ്ചതന്നെയാണ് ഇവിടത്തെ ആകര്‍ഷണീയത. എന്നാല്‍ കാലൊ ന്നുതെറ്റിയാല്‍ നിലയില്ലാ കയത്തിലേക്കും കുത്തൊഴുക്കി ലേക്കു മാണ് ആളുകള്‍ പതിക്കുക. രക്ഷാപ്രവര്‍ത്തനംപോലും ദുഷ്‌ക രമായ കുരുത്തിച്ചാല്‍ ഭാഗത്തേക്ക് അപകട മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ആളുകളുടെ വരവ്.
കഴിഞ്ഞദിവസങ്ങളിലായി നൂറിലധികംപേരാണ് കുരുത്തിച്ചാല്‍ കണ്ട് മടങ്ങിയിട്ടുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. തീരത്തെ പാറക്കെട്ടുകള്‍ക്ക് മുകളില്‍കയറിനിന്ന് മൊബൈലില്‍ ചിത്രം പകര്‍ത്തിയും സെല്‍ഫിയെടുത്തും ആസ്വദിക്കുന്നവരാണ് ഏറെ യും. യുവാക്കള്‍ക്കുപുറമെ കുട്ടികളുമായി എത്തുന്ന കുടുംബങ്ങ ളും ഇക്കൂട്ടത്തിലുണ്ട്. കോവിഡിന്റെ തുടക്കസമയ ത്തുതന്നെ ഇവിടേക്ക് പഞ്ചായത്ത് സന്ദര്‍ശകര്‍ക്ക് പ്രവേശാനാനുമതി നിഷേധി ച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതോ ടെയാണ് ആളുകളുടെ വരവും കൂടിയിട്ടുള്ളത്.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ മൈലാംപാടം ഭാഗത്താണ് കുരു ത്തിച്ചാല്‍ സ്ഥിതിചെയ്യുന്നത്. മണ്ണാര്‍ക്കാടുനിന്നും എട്ടുകിലോ മീറ്റര്‍ ദൂരമാണുള്ളത്. വനമേഖലയോടു ചേര്‍ന്നാണെങ്കിലും ഇവിടെ ഫോറസ്റ്റ് ചെക്ക്പോസ്റ്റോ പഞ്ചായത്തിന്റെ അറിയിപ്പുകേന്ദ്രങ്ങളോ ഇല്ല. മഴപയ്താല്‍ നിമിഷങ്ങള്‍കൊണ്ടുതന്നെ മലയില്‍നിന്നും വെള്ളം കുതിച്ചെത്തുന്ന കുരുത്തിച്ചാല്‍ഭാഗം ഏറെ അപകടം പതിയിരിക്കുന്ന ഇടമാണെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പ് ഇവിടം സന്ദര്‍ശിച്ച നവദമ്പതികള്‍ അപകടത്തില്‍പ്പെടുകയും ഭര്‍ത്താവിന്റെ ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു. വെള്ളത്തില്‍ വീണ നിരവധിപേര്‍ ഭാഗ്യംകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളത്. അത് കൊണ്ട് ഇവിടേക്കുള്ള സന്ദര്‍ശനം ഒഴിവക്കാന്‍ ഗ്രാമ പഞ്ചായ ത്ത് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് യൂത്ത് കോണ്‍ ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ആവശ്യപ്പെട്ടു.