കോട്ടോപ്പാടം :ഡി.വൈ എഫ് ഐ പുറ്റാനിക്കാട് ,കണ്ടമംഗലം യൂണിറ്റുകള്‍ സംയുക്തമായി എല്‍എസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരി ച്ചു.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിജയികളെ വീടുകളില്‍ എത്തിയാണ് ആദരിച്ചത്.മേക്കളപ്പാറ,കണ്ടമംഗലം പുറ്റാനിക്കാട്, അമ്പാഴക്കോട്,അരിയൂര്‍ എന്നീ പ്രദേശങ്ങളിലെ സമ്പൂര്‍ണ എപ്ലസ് വിജയികളേയും എല്‍എസ്എസ് വിജയികളെയുമാണ് ആദരിച്ച ത്.റിട്ട.എസ്.ഐഅസീസ് മാമ്പറ്റ ഉദ്ഘാടനം ചെയ്തു.സി.മൊയ്തീന്‍ കുട്ടി,കെ.രാമകൃഷ്ണന്‍,കെ ഹരിദാസ്,കെ .വിപിന്‍,പഞ്ചായത്തംഗം കുഞ്ഞുമോള്‍ തോമസ്,ഡിവൈഎഫ്‌ഐ നേതാക്കളായ അസീസ് കാരക്കുള്ളവന്‍,മുര്‍ഷിദ് മണ്ണുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!