അലനല്ലൂര്‍:കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും അലന ല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 20 എല്‍ടി പോസ്റ്റുകളും 10 എച്ച് ടി പോസ്റ്റുകള്‍ തകരുകയും 200ല്‍ പരം സ്ഥലങ്ങളില്‍ മരം കടപുഴകി വീണ് വൈദ്യുതി കമ്പികള്‍ പൊട്ടി യതിനെ തുടര്‍ന്ന് വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിട്ടിരിക്കുക യാണ്.ഭൂരിഭാഗം സ്ഥലങ്ങളിലും ഇന്ന് വൈദ്യുതി പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യുതി പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തികള്‍ നടന്ന് വരുന്നതായും നാളെ വൈകീട്ടോടു കൂടിയേ പൂര്‍ണമായും വൈദ്യുതി പുന:സ്ഥാപി ക്കാന്‍ കഴിയുകയുള്ളൂവെന്നും ഉപഭോക്താക്കള്‍ സഹകരിക്കണ മെന്നും അസി.എഞ്ചിനീയര്‍ അറിയിച്ചു.