അലനല്ലൂര്‍:നാട്ടൊരുമയിലൂടെ എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് കേരളത്തിലെ ജനപ്രിയ സ്‌കാര്‍ഫ് പുരസ് കാരം.അന്താരാഷ്ട്ര സ്‌കാര്‍ഫ് ദിനാഘോഷത്തിന്റെ ഭാഗമായി കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഫെല്ലോഷിപ്പ് ജനപ്രിയ സ്‌കാര്‍ഫ് തെര ഞ്ഞെടുക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച മത്സരത്തിലാണ് സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചത്.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ആളുകള്‍ മത്സരത്തില്‍ പങ്കാളികളായി. ജഡ്ജിംഗ് പാനലിന് പുറമെ ഓണ്‍ ലൈന്‍ വോട്ടെടുപ്പിലൂടെ ലഭിക്കുന്ന പോയിന്റുകള്‍ കൂടി ഉള്‍പ്പെടു ത്തിയാണ് വിജയികളെ നിശ്ചയിച്ചത്.
ബ്രൗണ്‍സി ദ്വീപില്‍ വച്ച് നടന്ന ആദ്യത്തെ സ്‌കൗട്ട് ക്യാസിന്റെ ഓര്‍മ്മ ക്കായാണ് ഓഗസ്റ്റ് ഒന്നിന് ലോക സ്‌കാര്‍ഫ് ദിനമായി ആചരിക്കപ്പെ ടുന്നത്. ഈ ദിനത്തിന്റെ ഭാഗമായി, ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം പ്രസ്ഥാനമായ സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ സന്ദേശങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിക്കുകയും, വിവിധ സേവന പ്രവര്‍ത്ത നങ്ങള്‍ സമൂഹത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നു .
മത്സരത്തിന് സ്‌കൗട്ട് മാസ്റ്റര്‍ ഒ. മുഹമ്മദ് അന്‍വര്‍ , ഗൈഡ് ക്യാപ്റ്റന്‍ പ്രജിത ശ്രീകുമാര്‍, എസ്. ഉണ്ണികൃഷ്ണന്‍ നായര്‍, ട്രൂപ്പ് ലീഡര്‍ ശരത് കെ , കമ്പനി ലീഡര്‍ കെ.ഷഹന, പട്രോള്‍ ലീഡര്‍മാരായ ഹംദാന്‍ .പി .കെ, അര്‍ഷ . സി എന്നിവര്‍ നേതൃത്വം നല്‍കി.
സംസ്ഥാന തല ജനപ്രിയ സ്‌കാര്‍ഫ് പുരസ്‌കാരം നേടിയ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റിനെ പി.ടി.എ പ്രസിഡണ്ട് ഒ. ഫിറോസ് ,പ്രിന്‍സിപ്പല്‍ കെ.കെ. രാജ്കുമാര്‍ ഹെഡ് മാസ്റ്റര്‍ എന്‍. അബ്ദുന്നാസര്‍ എന്നിവര്‍ അഭിനന്ദിച്ചു.