മണ്ണാര്‍ക്കാട്:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജ യന്‍ രാജിവെക്കുക,സിബിഐ അന്വേഷണം നടത്തുക എന്നീ ആവ ശ്യങ്ങളുന്നയിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സ്പീക്ക് അപ്പ് കേരള പ്രക്ഷോഭത്തിന്റെ ഭാഗമായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നാളെ മണ്ണാര്‍ക്കാട് ചന്തപ്പടിയില്‍ സത്യാഗ്രഹ സമരം നടത്തും.രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന സമരത്തില്‍ യു.ഡി.എഫ് ഘടക കക്ഷികളുടെ ജില്ലാ-മണ്ഡലം ഭാരവാഹികളും യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ തുടങ്ങിയവ രും വ്യത്യസ്ത സമയങ്ങളിലായി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും. പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി ഓഗസ്റ്റ് പത്തിന് എല്ലാ പഞ്ചായ ത്ത്, മുനിസിപ്പല്‍ വാര്‍ഡ് തലങ്ങളിലും സ്പീക്ക് അപ് കേരള സത്യാ ഗ്രഹ സമരം നടത്തുമെന്ന് യു.ഡി.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.എ.സലാം മാസ്റ്ററും കണ്‍വീനര്‍ പി.സി. ബേബിയും അറിയിച്ചു.