മണ്ണാര്‍ക്കാട്:എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ തെന്നാരി വാര്‍ഡിലുള്ള മുഴുവന്‍ വിദ്യാര്‍ത്ഥിക ളെയും റൈന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് തെന്നാരി യുടെ നേതൃത്വത്തില്‍ ആദരിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെന്നാരി തിളക്കം 2020 എന്ന പേരില്‍ നടന്ന അനുമോദന സദസ്
ഡോ:സരിന്‍ ഐഎഎഎസ് ഉത്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷത വഹിച്ചു.നഗരസഭാ കൗണ്‍സിലര്‍ വനജ ടീച്ചര്‍, ക്ലബ് ഭാരവാഹികളായ ഷീലരാമകൃ ഷ്ണന്‍,സുജാത, ഷൈലേഷ് അമ്പലത്ത്, ശങ്കരനാരായണന്‍, അരുണ്‍ തെന്നാരി, പ്രവീണ്‍, അജയ്, അഭിത്ത്, ജിഷ്ണു, ദൃശ്യ,അശ്വന്‍ രാജ്, വിഷ്ണു, തുടങ്ങിയവര്‍ പങ്കെടുത്ത് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!