പാലക്കാട് :ജില്ലയില്‍ ആഗസ്റ്റ് ഒന്ന് വരെ 1730 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയി ച്ചു.ഇതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളത് 492 പേരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളത് 698 പേരുമാണ്.1356 പുരുഷന്‍മാരും 374 സ്ത്രീകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതുവരെ മൊത്തം 1302 പേരാണ് രോഗമുക്തരായത്.നിലവില്‍ 411 രോഗബാധിതരാണ് ചികിത്സയിലുള്ളത്.454 പേര്‍ക്കാണ് ഇതുവരെ സമ്പര്‍ക്ക രോഗബാധ സ്ഥിരീകരിച്ചത്.ജില്ലാശുപത്രിയില്‍ 63 പേരും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എട്ട് പേരും ചികിത്സയിലുണ്ട്. മാങ്ങോട് കേരള മെഡിക്കല്‍ കോളേജില്‍ 157, പാലക്കാട് മെഡിക്കല്‍ കോളേജില്‍ 65, പെരുങ്ങോട്ടുകുറുശ്ശി, പട്ടാമ്പി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി യഥാക്രമം 53,65 പേരുമാണ് ചികിത്സയിലുള്ളത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 10063 പേരാണ്. കോവിഡ് മരണം രണ്ടാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ള ത്.ഇതുവരെ 54,371 കോവിഡ് പരിശോധനയാണ് നടത്തിയിട്ടുള്ളത്. റുട്ടീന്‍ സാമ്പിള്‍ പരിശോധന 22345, സെന്റിനല്‍ സര്‍വൈലന്‍സ് 3327, പൂള്‍ഡ് സര്‍വൈലന്‍സ് 6842, ഓഗ് മെന്റഡ് സര്‍വൈലന്‍സ് 195, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് 2166 എന്നിങ്ങനെയാണ് ഇതുവരെ നടത്തിയ പരിശോധനയുടെ കണക്ക്. ഇതില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും ഉള്‍പ്പെടും. ഇത് കൂടാതെ 950 പേര്‍ക്ക് ആന്റി ബോഡി പരിശോധനയും നടത്തിയിട്ടുണ്ട്.