മണ്ണാര്‍ക്കാട്:കലാകായിക -സാംസ്‌കാരിക-ജീവകാരുണ്യ സംഘടന യായ വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് 2020-22 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ചെയര്‍മാനായി ഗഫൂര്‍ പൊതുവത്തിനെയും ജനറല്‍ കണ്‍വീനറായി സഹീര്‍ഹംസയെയും ട്രഷറര്‍ ആയി ശ്രീവത്സനെയുമാണ് ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ ഭാര വാഹികളായി തിരഞ്ഞെടുത്തത്. ഡോ.കെ.എ.കമ്മാപ്പ, എം.പുരു ഷോത്തമന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായി തുടരും. കെവി എ റഹ്മാന്‍, അഷ്‌കറലി കരിമ്പ, അബ്ബാസ്. ഒഎം, അന്‍വര്‍ കെടി എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും നിസാര്‍ മണ്ണാര്‍ക്കാട്, ഇസ്മായില്‍ കണ്ടമംഗലം, ജോസഫ് ചേലേങ്കര,, ഷൗക്കത്ത് കാഞ്ഞിര പ്പുഴ എന്നിവരെ ജോ. കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.

അമീര്‍ കെവി(പ്രതികരണവേദി), ഗഫൂര്‍ പൊതുവത്ത് (ജീവകാ രുണ്യം), അന്‍വര്‍ കരിമ്പ (രക്തദാനം), അബ്ദു ഓമല്‍ (കായികം), അബു മണ്ണാര്‍ക്കാട് (കല – സാംസ്‌കാരികം), വിജയേഷ് (കാര്‍ഷികം), കെവിഎ റഹ്മാന്‍ (ഇആര്‍ടി), ഷമീര്‍ വൈശ്വന്‍ (ഐടി) എന്നിവരെ ഉപസമിതി കണ്‍വീനര്‍മാരായും ഹുസൈന്‍ കളത്തില്‍, രമേശ് പൂര്‍ണ്ണിമ, ജാഫറലി എംപി, മജീദ് അണ്ണാന്‍തൊടി, ഫൈസല്‍ ആസ്യാന്‍ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തെര ഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!