മണ്ണാര്‍ക്കാട്:കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയിലേക്കുള്ള അനാവശ്യയാത്രകള്‍ പൊതുജനങ്ങള്‍ ഒഴിവാ ക്കണമെന്ന് അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കലക്ട റുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. അവധി ദിവസങ്ങളില്‍ സഞ്ചാരികളുള്‍പ്പടയുള്ളവര്‍ അട്ടപ്പാടിയിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നും ഇത് മേഖലയിലെ കോവിഡ് പ്രതി രോധത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ളതും കൊണ്ടാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ആനമൂളി ഫോറസ്റ്റ് ചെക്ക് പോസ്റ്റ്, മുക്കാലി ചെക്ക് പോസ്റ്റ് എന്നിവടങ്ങളില്‍ കര്‍ശനമായ പരിശോധ നയും നിയന്ത്രണങ്ങളും നടത്തി വരുന്നുണ്ട്. നിയന്ത്രണം ലംഘി ക്കുന്നവരെ കണ്ടെത്തുന്നതിനും പകര്‍ച്ചവ്യാധി നിരോധന നിയമ പ്രകാരം നടപടിയെടുക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയ തായും സബ്കലക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!