അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത് ബേക്കറിയില്‍ നിന്നും വൈന്‍ ഉണ്ടാക്കാനായി തയ്യറാക്കി സൂക്ഷിച്ചിരുന്ന 133 ലിറ്റര്‍ വാഷ് മണ്ണാര്‍ക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എംഎസ് പ്രകാശ ന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.സംഭവത്തില്‍ കട ഉടമ അന്‍വര്‍ അലിക്കെതിരെ കേസെടുത്തു.അബ്കാരി നിയമം വകുപ്പ് 12 (1),55 (എ),55 (ബി) പ്രകാരമാണ് കേസ്.പത്ത് വര്‍ഷം വരെ തടവും, ഒരു ലക്ഷത്തില്‍ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.കുടങ്ങളിലും പാത്രങ്ങളിലു മായാണ് വാഷ് സൂക്ഷിച്ചിരുന്നത്.പ്രിവന്റീവ് ഓഫീസര്‍ ജയകുമാ ര്‍,സിവിഎല്‍ എക്സൈസ് ഓഫീസര്‍ രങ്കന് എന്നിവരും എക്സൈ സ് സംഘത്തിലുണ്ടായിരുന്നു.