പാലക്കാട്: ജില്ലയിൽ ഇന്ന് 83 പേർക്ക് കൊവിഡ് 19 സ്ഥിരീകരി ച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 61 പേർ, ഇതര സംസ്ഥാ നങ്ങളിൽ നിന്ന് വന്ന 9 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 10 പേർ,ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 3പേർ എന്നിവർ ഉൾപ്പെടും.111 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
സൗദി-4
എരിമയൂർ സ്വദേശി(30 പുരുഷൻ)
വണ്ടാഴി സ്വദേശികൾ (40,40 പുരുഷന്മാർ)
നെല്ലായ സ്വദേശി (57 പുരുഷൻ)
തമിഴ്നാട്-4
തരൂർ സ്വദേശി (30 പുരുഷൻ)
പെരുവമ്പ് സ്വദേശി (38 പുരുഷൻ)
കുത്തന്നൂർ സ്വദേശി (31 പുരുഷൻ)
കൊടുവായൂർ സ്വദേശി (42 പുരുഷൻ)
കർണാടക-4
കല്ലേപ്പുള്ളി സ്വദേശി (23 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (,20 പുരുഷന്മാർ)
ചളവറ സ്വദേശികളായ രണ്ടുപേർ(41,42 പുരുഷന്മാർ)
യുഎഇ-3
കൊപ്പം സ്വദേശി (34 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശി (23 പുരുഷൻ)
പട്ടാമ്പി സ്വദേശി (40 പുരുഷൻ)
ഖത്തർ-2
മേലെപട്ടാമ്പി സ്വദേശി (28 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (32 പുരുഷൻ)
ജമ്മു കാശ്മീർ-1
വിളയോടി സ്വദേശി (34 പുരുഷൻ)
കുവൈത്ത്-1
കൊപ്പം (35 പുരുഷൻ)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-3
എലപ്പുള്ളി സ്വദേശി (34 പുരുഷൻ)
കോയമ്പത്തൂർ സ്വദേശി (41 പുരുഷൻ)
പട്ടാമ്പി സ്വദേശി (61 സ്ത്രീ)
സമ്പർക്കം-61
കാരാകുറുശ്ശി സ്വദേശി (32 പുരുഷൻ).ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച ഒരു കാരാകുറുശ്ശി സ്വദേശിയുടെ സമ്പർക്കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
പെരുവമ്പ് സ്വദേശികളായ അഞ്ച് പേർ(20,26 പുരുഷന്മാർ, 6,9 ആൺകുട്ടികൾ, 51 സ്ത്രീ).പെരുവമ്പിൽ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുണ്ടൂർ സ്വദേശികൾ 4പേർ (29 സ്ത്രീ, 6 ആൺകുട്ടി,8 പെൺകുട്ടി, 27 പുരുഷൻ).ഇവർ ജൂലൈ 26 രോഗം സ്ഥിരീകരിച്ച കരിമ്പ സ്വദേശിയായ ടാക്സി ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ചന്ദ്രനഗർ സ്വദേശി (10 ആൺകുട്ടി.)ചന്ദ്രനഗർ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പട്ടാമ്പി സ്വദേശികളായ 13 പേർ. ഇതിൽ എട്ടുവയസ്സുകാരിയും 16,12വയസ്സുള്ള ആൺ കുട്ടികളും 80 കാരനും ഉൾപ്പെടുന്നുണ്ട്.
പട്ടിത്തറ സ്വദേശികളായ 19 പേർ. ഇതിൽ 4,2,15,10,5 വയസ്സുകരായ ആൺകുട്ടികളും 3,4 വയസ്സുകാരികളും ഉൾപ്പെടുന്നുണ്ട്.
കൊപ്പം സ്വദേശികളായ 2 പേർ. ഇതിൽ പതിനാറുകാരൻ ഉൾപ്പെടുന്നുണ്ട്.
ചളവറ സ്വദേശിയായ രണ്ടുപേർ.
ഓങ്ങല്ലൂർ സ്വദേശികളായ രണ്ടുപേർ.
കൊപ്പം സ്വദേശികളായ രണ്ടുപേർ
മുതുതല സ്വദേശികൾ ഒരാൾ വീതം.
നെല്ലായ സ്വദേശികളായ 9 പേർ. ഇതിൽ 2, 12 വയസ്സുകാരികളും 9 വയസ്സുകാരനും ഉൾപ്പെടുന്നുണ്ട്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 410 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാൾ കോട്ടയം ജില്ലയിലും ചികിത്സയിൽ ഉണ്ട്.
കോവിഡ് 19: ജില്ലയില്‍ 410 പേര്‍ ചികിത്സയില്‍
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 410 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ജൂലായ് 31) ജില്ലയില്‍ 83 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 47 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 32492 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 31328 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 154 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 305 സാമ്പിളുകൾ അയച്ചു. 1684 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1260 പേർ രോഗമുക്തി നേടി. ഇനി 383 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 87111 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 797 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 9988 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.