അലനല്ലൂര്‍:വിദേശത്ത് നിന്നും മടങ്ങിയെത്തി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്കായുള്ള യൂത്ത് ലീഗിന്റെ ഭക്ഷണ വിതര ണം ഒരു മാസം പിന്നിട്ടു.വീടുകളില്‍ ക്വാറന്റീന് സൗകര്യമില്ലാത്ത വര്‍ക്കായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് എടത്തനാട്ടുകര പ്രദേശത്ത് ഒരുക്കിയ മൂന്ന് ക്വാറന്റീന് സെന്ററുകളില്‍ കഴിയുന്നവര്‍ക്കാണ് എടത്തനാട്ടുകര മേഖലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ ഒരു മാസമായി ഭക്ഷണം നല്കി വരുന്നത്. വീടുകളില്‍ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണമാണ് മൂന്ന് നേരവും നല് കി വരുന്നത്. അവസാന പ്രവാസിയും ക്വാറന്റീന് പൂര്‍ത്തീകരിക്കു ന്നത് വരെ ഭക്ഷണ വിതരണം തുടരുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. മുസ് ലിം ലീഗ് മേഖലാ പ്രസിഡന്റ് പി.ഷാനവാസ്, ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം. പി.എ ബക്കര്‍ മാസ്റ്റര്‍, യൂത്ത് ലീഗ് മേഖലാ പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍, ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി മന്‍സൂര്‍, സെക്രട്ടറി ഉണ്ണീന്‍ വാപ്പു, മഠ ത്തൊടി അലി, സക്കീര്‍ നാലുകണ്ടം, പി.സുല്‍ഫീക്കര്‍ അലി, പി.അന്‍വര്‍ സാദത്ത്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റഹീസ് എടത്തനാട്ടുകര, മേഖലാ പ്രസിഡന്റ് കെ.അഫ്സല് തുടങ്ങിയവര്‍ നേതൃത്വം നല്കി വരുന്നു.